Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ബിരിയാണച്ചെമ്പ് തുറന്നു, ആള്‍ക്കാര്‍ വരുംതോറും ബിരിയാണി; വാക്കുപാലിച്ച് ഹോട്ടലുടമ

അങ്ങനെ ഫിഫ ലോക കപ്പ് സമാപിച്ചു. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആവേശത്തിൽ ആറാടുകയാണ്. ഫ്രാൻസിനെ തകർത്തുകൊണ്ട് ലോകകപ്പ് മെസിപ്പട കൊണ്ടുപോയി. ലോകകപ്പ് ഏറ്റവും കൂടുതൽ ആഘോഷിച്ചത് ഒരുപക്ഷേ മലയാളികൾ തന്നെയാവും.

മലയാളികളുടെ ആവേശം ലോകശ്രദ്ധനേടുകയും ചെയ്തിരിന്നു. പലരും പന്തയം വെയ്ക്കുകയും ചലഞ്ച് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ അങ്ങനെ പറഞ്ഞൊരു വാക്ക് അർജന്റീന ആരാധകൻ പാലിച്ചിരിക്കുകയാണ്

1

അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ ആണ് വാക്ക് പാലിച്ചത്. തൃശ്ശൂര്‍ പള്ളിമൂലയിലെ 'റോക്ക്‌ലാന്‍ഡ്' ഹോട്ടലുടമയായ ഷിബുവാണ് അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന ജയിച്ചതിന് പിന്നാലെ തന്റെ വാക്കുപാലിച്ച് ബിരിയാണ് നൽകാൻ ഷിബു തുടങ്ങി, തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ ഹോട്ടലില്‍ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാര്‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് മുന്നിലുള്ളത്.

2

ഞായറാഴ്ച രാത്രി ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശ്ശൂര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരം പേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്ന കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.

3

എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ നിരവധിപേര്‍ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. എത്രപേര്‍ വന്നാലും കുഴപ്പമില്ല, എല്ലാവര്‍ക്കും ബിരിയാണി നല്‍കുമെന്നാണ് ഷിബു പറയുന്നത്. ''ആള്‍ക്കാര്‍ ഹാപ്പിയായി പോണം, ആള്‍ക്കാര്‍ വരുംതോറും ബിരിയാണി കൊടുക്കും. മെസ്സി കപ്പില്‍ മുത്തമിട്ട നിമിഷമാണ്. ഞങ്ങള്‍ തകര്‍ക്കും''- ഷിബു പറഞ്ഞു.

4


അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷമാക്കിയിരിക്കുകയാണ്. നീണ്ട 36 വർഷത്തെ കാത്തിരിപ്പ് ഒടുവിലാണ് അർജന്റീന ലോകകപ്പ് നേടുന്നത്. മെസിയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട പോരാട്ടമായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.

Pc: Screengrab

Pc: Screengrab

മെസിയുടെ പെനാലിറ്റിയും ഹൂലിയാന്‍ ആല്‍വാരസിന്റെ ഇരട്ടഗോളുമാണ് വിജയത്തിൽ എത്തിച്ചത്. മെസിയുടെ കരിയറിലെ രണ്ടാം ലോകകപ്പ് ഫൈനലാണിത്. 2014-ല്‍ ജര്‍മനിക്കെതിരെയായിരുന്നു ഇതിന് മുന്‍പ് ഫൈനലിൽ മെസി കളിക്കാൻ ഇറങ്ങിയത്. എന്നാല്‍ മരിയൊ ഗോട്ട്സെയുടെ ഏക ഗോളില്‍ ജര്‍മനി അന്ന് കിരീടം ചൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+