Get Updates
Get notified of breaking news, exclusive insights, and must-see stories!

മുക്കത്ത് ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയും പിഞ്ച് കുഞ്ഞും ആക്രമിയ്ക്കപ്പെട്ടു, ദുരൂഹതയേറുന്നു

മുക്കം: കോഴിക്കോട് മുക്കത്ത് വീട്ടമ്മയ്ക്ക് പിഞ്ച് കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം. വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറിയ അക്രമി 20 ദിവസം മാത്രമുള്ള പിഞ്ച് കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളി. കാരശ്ശേരി കക്കാടില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ വീട്ടമ്മയും കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുണ്ടും കടവത്ത് ഹൈദ്രുവിന്റെ ഭാര്യ ഹസ്‌നയാണ് ആക്രമണത്തിന് ഇരയായത്. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ വാഷിംഗ് മെഷീനില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇങ്ങനേയും

ഇങ്ങനേയും

കാരശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ആക്രമണം അവര്‍ക്ക് പരിചയമില്ല. വീടിനെപ്പറ്റി വ്യക്തമായി അറിയാവുന്ന ആളാകും ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാരും പറയുന്നത്

ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് യുവതിയും കുട്ടിയും ആക്രമിയ്ക്കപ്പെടുന്നത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇങ്ങനെ

ഇങ്ങനെ

ഫസ്‌ന കുളിമുറിയിലേയ്ക്ക് പോവുന്നതിനിടെയാണ് അക്രമിയെത്തി മുഖത്തേയ്ക്ക് മുളക് പൊടി വിതറിയത്. പിന്നീടാണ് കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളിയത്. ഒന്നര വയസ് പ്രായമുള്ള മറ്റൊരു കുട്ടി കൂടിയുണ്ട് ദമ്പതിമാര്‍ക്ക്.

മോഷണ ശ്രമമല്ല

മോഷണ ശ്രമമല്ല

മോഷണ ശ്രമമല്ലാത്തതിനാലാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നത്

കണ്ടിട്ടില്ല

കണ്ടിട്ടില്ല

ഇതിന് മുമ്പ് കണ്ടിട്ടുള്ള വ്യക്തിയല്ല ആക്രമണം നടത്തിയതെന്ന് ഹസ്‌ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+