'നെഹ്റു കുടുംബത്തിലെ 'ബോയ്'; ഇങ്ങനെ കുട്ടിത്തം കാട്ടുന്ന ആൾ നാടിനെ എങ്ങനെ രക്ഷിക്കും?'
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്ത നടപടി വലിയ വിവാദത്തിനാണ് കാരണമായത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ തയ്യാറാക്കിയ കെ ഇ മാമ്മന്റെയും പി ഗോപിനാഥന്‍ നായരുടെയും സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ എത്താതിരുന്നത്. നടപടിയിൽ ശശി തരൂർ ഉൾപ്പെടെയുള്ളവർ പരസ്യമായി വിമർശനം ഉയർത്തിയിരുന്നു.
ഇപ്പോഴിതാ രാഹുലിന്റെ നടപടിയെ വിമർശിക്കുകയാണ് സി പി എം നേതാവ് എം വി ജയരാജൻ. രാഹുൽ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. 'രാഹുൽ ഗാന്ധി എത്താതിരുന്നത് ശൈശവാവസ്ഥയിലെ കളിതമാശയായി ആർക്കും കാണാൻ കഴിയില്ല. നിർണ്ണായകവേളയിലെല്ലാം കുട്ടിത്തം കാട്ടുന്ന ഒരാൾക്കെങ്ങനെ നാടിനെ സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കോൺഗ്രസ്സും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘപരിവാർ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്ന രാഹുൽ- രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെ. നരേന്ദ്രമോഡി ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുമ്പോൾ നരേന്ദ്രമോഡി ഹിന്ദു രാജ്യത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് ലക്ഷ്യവും തമ്മിൽ ഒരു വ്യത്യാസവുമില്ല. ആഗോളവൽക്കരണത്തിന് തുടക്കം കുറിച്ചത് കോൺഗ്രസ്സാണെങ്കിൽ ഇപ്പോൾ തീവ്രമായി ആ നയം നടപ്പാക്കുന്നത് ബി ജെ പിയാണ്. ഇത്തരം സമാനതകൾ കോൺഗ്രസ്സും ബി ജെ പിയും തമ്മിൽ കാലങ്ങളായി ഉണ്ട്.

'നെയ്യാറ്റിൻകരയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാമെന്നേറ്റ രാഹുൽഗാന്ധി എത്താതിരുന്നത് ശൈശവാവസ്ഥയിലെ കളിതമാശയായി ആർക്കും കാണാൻ കഴിയില്ല. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്ന ഒരു കൃത്യമാണത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച ഗാന്ധിജിയും നെഹ്‌റുവും അടക്കമുള്ള ത്യാഗിവര്യന്മാരെ വിസ്മരിക്കുന്നതിന് തുല്യമാണ്. നെയ്യാറ്റിൻകരയിൽ സ്ഥാപിച്ച സ്മൃതിമണ്ഡപം സ്വാതന്ത്ര്യസമര സേനാനികളായ ടി.എൻ. ഗോപിനാഥൻ നായരെയും കെ.ഇ. മാമ്മനെയും ഓർക്കാൻ മാത്രമുള്ള ഒന്നല്ല.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതിയ എല്ലാവരുടെയും ഓർമകൾ മലയാളികളുടെ മനസ്സിൽ കടന്നുവരും'.

'സ്മൃതിമണ്ഡപം സ്ഥാപിച്ചത് കോൺഗ്രസ്സുകാരാണെങ്കിലും സ്വാതന്ത്ര്യസമരം കോൺഗ്രസ്സുകാരുടെ മാത്രം കുത്തകയല്ല. എന്നാൽ സംഘപരിവാറിന് അതിൽ യാതൊരു പങ്കുമില്ല. കോൺഗ്രസ് രൂപം കൊള്ളുംമുമ്പ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടന്നിട്ടുണ്ട്. അതാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്ന 1857ലെ പോരാട്ടം. കമ്മ്യൂണിസ്റ്റുകാരും ഖദ്ദർ വിപ്ലവകാരികളും അനുശീലൻ പ്രസ്ഥാനവും ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും ഉൾപ്പെടെ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരചരിത്രത്തിൽ തങ്കലിപികളിലെഴുതപ്പെട്ടവയാണ്. ഇതൊന്നും അറിയാത്ത നെഹ്‌റുകുടുംബത്തിലെ ഒരു 'ബോയ്' മാത്രമായി രാഹുൽ മാറിപ്പോയി'.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

'നിർണ്ണായകവേളയിലെല്ലാം കുട്ടിത്തം കാട്ടുന്ന ഒരാൾക്കെങ്ങനെ നാടിനെ സംരക്ഷിക്കാൻ കഴിയും? നാടിനെ സംരക്ഷിക്കാൻ കഴിയാത്തയാൾക്ക് കോൺഗ്രസ്സിനെയും രക്ഷിക്കാനാവില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഊർജ്ജമില്ലെന്ന് മാത്രമല്ല, വർഗീയതയ്ക്കും ആഗോളവൽക്കരണത്തിനുമെതിരെ ബദൽ നയവും രാഹുലിനോ കോൺഗ്രസ്സിനോ ഇല്ല. ഇക്കൂട്ടരുടെ യാത്ര രാജ്യത്തിനുവേണ്ടിയുമല്ല', ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications