Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും ജയിക്കാത്ത പുതുപ്പള്ളി; കോണ്‍ഗ്രസിനും വിശ്വാസമില്ല, ഉമ്മന്‍ ചാണ്ടിയുടെ കോട്ടയായത് ഇങ്ങനെ

കോട്ടയം: ഉമ്മന്‍ ചാണ്ടിയെന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന ഓര്‍മ പുതുപ്പള്ളിയായിരിക്കും. എന്നാല്‍ കോട്ടയം ജില്ലയില്‍ മുമ്പ് കോണ്‍ഗ്രസിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമായിരുന്നു പുതുപ്പള്ളി. 1970 മുതല്‍ ഉമ്മന്‍ ചാണ്ടിയല്ലാതെ പുതുപ്പള്ളിക്കാര്‍ ആരെയും തെരഞ്ഞെടുത്തിട്ടില്ല. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഉമ്മന്‍ ചാണ്ടി. പ്രായമാണെങ്കില്‍ 26 കഴിഞ്ഞതേയുള്ളൂ. പക്ഷേ പുതുപ്പള്ളിയില്‍ മത്സരിക്കാനുള്ള തീരുമാനം വളരെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. അതും യാദൃശ്ചികമായിട്ടാണ് ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്.

1970ലെ തെരഞ്ഞെടുപ്പിന്റെ സമയം കോണ്‍ഗ്രസ് പിളര്‍പ്പിലായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസായും, സംഘടനാ കോണ്‍ഗ്രസായും രണ്ട് വിഭാഗങ്ങള്‍ വന്നു. ഭൂരിഭാഗം നേതാക്കളും സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു. പുതുപ്പള്ളി പക്ഷേ വിജയിക്കാന്‍ സാധ്യതയുള്ളതില്‍ ഏറ്റവും പിന്നിലായിരുന്നു. ഈ സീറ്റ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അതേസമയം ആര്‍എസ്പിക്ക് സീറ്റ് വിട്ടുകൊടുക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. പക്ഷേ അത് നേതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു.

oommen-chandy-puthupally

എന്നാല്‍ ആര്‍എസ്പിക്ക് അവിടെ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്ക് ഇവിടെ മത്സരിക്കാന്‍ സാധിച്ചത്. വയലാര്‍ രവിയുടെയും, എകെ ആന്റിയുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ആ സമയം എനിക്ക് തെരഞ്ഞെടുപ്പിന്റെ പറ്റി അറിയില്ലായിരുന്നു. അണികളും എനിക്കൊപ്പം ഇല്ലായിരുന്നു. പാര്‍ട്ടിക്ക് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പോലുമില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

കുറച്ച് വിദ്യാര്‍ത്ഥികളും അതുപോലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാത്രമാണ് തനിക്കൊപ്പം ഉണ്ടായിരുന്നത്.ജനങ്ങളാണ് അന്ന് ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചത്. അഞ്ച് പഞ്ചായത്തുകളില്‍ കമ്മിറ്റികള്‍ പോലും രൂപീകരിച്ചത് ജനങ്ങളാണ്. തന്റെ ചെലവുകള്‍ അടക്കം അവര്‍ വഹിച്ചു. അത് ശരീക്കും ജനകീയ തെരഞ്ഞെടുപ്പായിരുന്നു. ആ വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. പക്ഷേ ആ തെരഞ്ഞെടുപ്പോടെ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ഹീറോയായി.

1970ല്‍ സിപിഎം നേതാവ് ഇഎം ജോര്‍ജിനെയാണ് പരാജയപ്പെടുത്തി. വിഎന്‍ വാസവനെയും, റെജി സക്കറിയെയും വരെ ഇവിടെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി വീണില്ല. 2021ല്‍ 9044 ആയി ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് സിപിഎം നേട്ടം. പുതുപ്പള്ളിയിലെ ഓരോ ആളുകളുടെയും പേരും വിവരങ്ങളും വരെ അദ്ദേഹത്തിനറിയാമായിരുന്നു. അത് തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയ രഹസ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+