Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്കും സോണിയക്കും എതിരെ നടക്കുന്ന വേട്ടയാടല്‍ ശ്രദ്ധ തിരിക്കല്‍ നാടകം: കൊടിക്കുന്നില്‍

രാഹുല്‍ ഗാന്ധിക്കും എ ഐ സി സി സോണിയ ഗാന്ധിക്കുമെതിരെ നടക്കുന്ന വേട്ടയാടല്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ തിരിക്കല്‍ നാടകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ഉത്തർ പ്രദേശിൽ ഉൾപ്പെടെ നടത്തുന്ന ബുൾഡോസർ ഭീകരതയും , വർധിച്ചു വരുന്ന സാമ്പത്തിക അസ്ഥിരതയും, വിലക്കയറ്റവും ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ ദേശീയ തലത്തിൽ പരാജയപ്പെട്ട മോഡി സർക്കാർ, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ നടത്തുന്ന വേട്ടയാടൽ ഒരു ശ്രദ്ധ തിരിക്കൽ നാടകം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

രാഹുൽ ഗാന്ധിക്കു നേരെ ഉയർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ഇന്ത്യയൊന്നാകെ ഉയർന്ന പ്രതിഷേധങ്ങൾ മോഡി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെയുള്ള അതിശക്തമായ താക്കീതാണ്.

kodikunnil-suresh-

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാവാൻ നോട്ടീസ് നൽകിയത് അന്വേഷണത്തിൽ യാതൊരു കഴമ്പുമില്ലെന്നു കണ്ടെത്തിയ അവസാനിസിപ്പിച്ച കേസിലാണെന്നത് , ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളെ കേന്ദ്രസർക്കാർ തങ്ങളുടെ ചട്ടുകമാക്കി അധപ്പതിപ്പിച്ചതിന്റെ തെളിവാണ്. ഉത്തരവാദിത്വപ്പെട്ട ലോക്സഭാംഗം മുൻ കോൺഗ്രസ് അധ്യക്ഷൻ, എന്നിങ്ങനെ ഉത്തരവാദിത്വമുള്ള പദവികൾ വഹിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ഒരു കുറ്റാവാളിയോടെന്നപോലെ പെരുമാറിയ ഈ ഡി ആരുടെ ചരടുവലിക്കാണ് വിധേയപ്പെട്ടു നിൽക്കുന്നത്.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

കോൺഗ്രസ് ഐ ലോക്സഭാ ചീഫ് വിപ്പ് ആയ താനുൾപ്പെടെയുള്ള എം പി മാരെപ്പോലും എ ഐ സി സി ആസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കാതെ കോൺഗ്രസ് ആസ്ഥാനത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച ഡൽഹി ഭരണകൂടത്തിന്റെയും ഡൽഹി പോലീസിന്റെയും നടപടി തികഞ്ഞ കാടത്തവും ഫാസിസവും ആണ്. മോഡി സർക്കാരിന് കോൺഗ്രസ്സിനോടുള്ള ഭയവും ഭീതിയും ആണ് പോലീസിനെ ചട്ടുകമാക്കി ഇന്ന് നടത്തിയ നാടകം.

ചീഫ് വിപ്പ് ആയ തന്നെ നെഞ്ചിൽ പിടിച്ചു തള്ളാനും അനവധി തവണ താൻ ഒരു ലോക്സഭാ മെമ്പർ ആണെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ആക്രമിക്കാൻ ശ്രമിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി യെ ക്രൂരമായി വലിച്ചിഴച്ചു കൊണ്ടുപോവുകയും മർദിക്കുകയും അടുത്ത് മാത്രം കോവിഡ് മുക്തനായ അദ്ദേഹത്തെ അക്രമിച്ച പോലീസ് മോദിയുടെ ഡൽഹിയിലെ കാക്കിയിട്ട ഗുണ്ടാ സംഘങ്ങൾ ആണ്‌.

മോഡിക്കെതിരെ ഏറ്റവും ശക്തവും, നിരന്തരവും, നിർഭയവും ആയ പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിയെ ഭയക്കുന്ന മോഡി സർക്കാർ അദ്ദേഹത്തിനെതിരെ നടത്തുന്ന ഒരൊറ്റ അതിക്രമവും ജനമനസ്സുകളിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സ്നേഹവും പിന്തുണയും അദ്ദേഹത്തിന്റെ നയങ്ങൾക്ക് കൂടുതൽ അംഗീകാരവും ആകും.

ഇന്ന് ഡൽഹിയിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ സർക്കാർ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടത്തിയ അക്രമങ്ങൾക്കും ക്രൂരതക്കും , വരുന്ന പാർലമെന്റ് സമ്മേളനത്തിൽ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം എണ്ണിയെണ്ണി സമാധാനം പറയണ്ടിവരും.മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ഉത്തർ പ്രദേശിൽ ഉൾപ്പെടെ നടത്തുന്ന ബുൾഡോസർ ഭീകരതയും , വർധിച്ചു വരുന്ന സാമ്പത്തിക അസ്ഥിരതയും, വിലക്കയറ്റവും ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ ദേശീയ തലത്തിൽ പരാജയപ്പെട്ട മോഡി സർക്കാർ, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ നടത്തുന്ന വേട്ടയാടൽ ഒരു ശ്രദ്ധ തിരിക്കൽ നാടകം മാത്രമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+