Get Updates
Get notified of breaking news, exclusive insights, and must-see stories!

പരനാറിയെന്ന് പ്രേമചന്ദ്രനെ വിളിച്ചിട്ടില്ല:പിണറായി

കോഴിക്കോട്: 'ഒരു പരനാറി' കൊല്ലത്ത് മത്സരിക്കുന്നുവെന്ന് താന്‍ പറഞ്ഞത് പ്രേമചന്ദ്രനെ കുറിച്ചല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുമ്പോള്‍ അതില്‍ നിന്ന് എന്ത് മനസ്സിലാക്കണം. കൊല്ലത്തുനിന്ന് ഒരു പരനാറി മത്സരിക്കുന്നുവെന്ന് താന്‍ പറഞ്ഞെന്ന് പിണറായി സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ പരനാറി എന്ന വിശേഷണം ആരെ ഉദ്ദേശിച്ചാണ്?

കൊല്ലത്ത് ആകെ മത്സരിക്കുന്നത് മൂന്ന് പേരാണ്. ഒന്ന്, വലതു പക്ഷത്തിന് വേണ്ടി ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍. രണ്ട,് ഇടതു പക്ഷത്തിന് വേണ്ടി എം എ ബേബി. മൂന്ന് ഇടതും വലതുമല്ല, ബി ജെ പി യ്ക്കുവേണ്ടി പി എം വേലായുധന്‍. പ്രേമചന്ദ്രനല്ലെങ്കില്‍ പി എം വേലായുധന്‍ എന്ന് പറഞ്ഞാലും പിണറായിയുടെ പരമാര്‍ശം വിവാദമാണ്. പിന്നെ പറയാന്‍ എം എ ബേബിയുടെ പേരുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥിയായതുകൊണ്ട് വിവാദവുമായി ആരും വരില്ലെന്ന് വിശ്വസിക്കാം.

pinarayi vijayan

കൊല്ലത്ത് ബേബിയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടയിലായിരുന്നു പിണറായിയുടെ വിവാദ പരമാര്‍ശം. എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നായിരുന്നു പിണറായിയുടെ ആക്ഷേപം. പരമാര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കൊല്ലം ഡി സിസി പറഞ്ഞു. പിണറായി മാപ്പ് പറയണമെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആവശ്യം.

പരമാര്‍ശം വിവാദമായതോടെയാണ് ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിനിടെ താന്‍ പരനാറിയെന്ന് വിളിച്ചത് പ്രേമചന്ദ്രനെയല്ല എന്ന് പിണറായി പറഞ്ഞത്. ഒരു പരനാറി കൊല്ലത്ത് മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത് തന്നെ കുറിച്ചാണെന്ന് പ്രേമചന്ദ്രന് തോന്നിയാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+