മമ്മൂട്ടി പറയുന്നു കിട്ടാതെപോയ തന്റെ പ്രണയിനിയെ കുറിച്ച്;പ്രണയത്തിന്റെ മധുരം നഷ്ടമായെന്നും മമ്മൂട്ടി
പണ്ട് കാലത്ത് കാണാനും സംസാരിക്കാനും കാത്തിരിക്കുന്ന പ്രണയത്തിന്റെ മധുരം ഇന്ന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: കിട്ടാതെ പോയ പ്രണയിനിയോട് തോന്നിയ തോന്നിയ വികാരം മഹാരാജാസിനോട് ഒരിക്കല്‍ ഉണ്ടായിരുന്നെന്ന് നടന്‍ മമ്മൂട്ടി. മൂന്നാമത് മഹാരാജകീയത്തിന്റെ ഉദജ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും ഇതുവഴി കടന്നു പോകുമ്പോള്‍ കൊതിച്ചു പോയിട്ടുണ്ട് മഹാരാജാസില്‍ പഠിക്കണമെന്ന്. ആദ്യ രണ്ട് വര്‍ഷവും മഹാരാജാസില്‍ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധവും തനിക്കുണ്ടായികരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

നിരാശ
നമ്മുടെ പഠനകാലത്ത് പെണ്‍കുട്ടിയോട് പ്രണയം തോന്നിയാല്‍ ഒരുപാട് നാള്‍ കണ്ണുകൊണ്ട് സംസാരിക്കും, കണ്ടില്ലെങ്കില്‍ നിരാശയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ വിളി
ഇക്കാലത്ത് പ്രണയ സല്ലാപങ്ങളും പ്രണയനിമിഷങ്ങളുമെല്ലാം ഫോണ്‍ വിളികളിലേക്ക് മാറിയിരിക്കുകയാണ്. പണ്ട് കാലത്ത് കാണാനും സംസാരിക്കാനും കാത്തിരിക്കുന്ന പ്രണയത്തിന്റെ മധുരം ഇന്ന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

മുന്നാമത് മഹാരാജകീയം
മൂന്നാമത് മഹാരാജകീയത്തിന്റെ ഉദ്ഘാടനത്തില്‍ മുന്‍ ജസ്റ്റിസ് ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. എംകെ സാനു, തോമസ് ഐസക്ക്, വയലാര്‍ രവി, പിടി തോമസ്, ഹൈബി ഈഡന്‍, ടിനിടോം എന്നിവര്‍ പങ്കെടുത്തു.

മുതിര്‍ന്ന തലമുറ
ക്യാംപസുകളിലെ ഇളം തലമുറയെ തെറ്റുകളിലേക്ക് നയിക്കുകയല്ല അവരുടെ തെറ്റ് തിരുത്തുകയാണ് മുതിര്‍ന്ന തലമുറ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം തചെയ്തുകൊണ്ട് സംസാരിച്ചു.












Click it and Unblock the Notifications