'പറയാനുളളതെല്ലാം പറഞ്ഞിട്ടുണ്ട്, ഇനി കൂടുതലൊന്നും ഇല്ല', വിവാദങ്ങളോട് പ്രതികരിച്ച് ആർ ശ്രീലേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണ് എന്നതടക്കമാണ് യൂട്യൂബ് ചാനല്‍ വഴി ആര്‍ ശ്രീലേഖയുടെ പ്രസ്താവനകള്‍. സിനിമാ രംഗത്ത് നിന്ന് അടക്കം ശ്രീലേഖയ്ക്ക് എതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം ഈ വിഷയത്തില്‍ ഇനി കൂടുതല്‍ സംസാരിക്കാനോ പ്രതികരിക്കാനോ ഇല്ലെന്ന് ആര്‍ ശ്രീലേഖ വ്യക്തമാക്കി.
തനിക്ക് പറയാനുളളതെല്ലാം യൂട്യൂബ് വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴുളള വിവാദങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത് എന്നും ആര്‍ ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസിന്റെ വിചാരണ നടപടികള്‍ അവസാനിച്ചത് കൊണ്ടും തന്റെ യൂട്യൂബ് ചാനലിന്റെ എഴുപത്തിയഞ്ചാം എപിസോഡ് ആയത് കൊണ്ടുമാണ് നടിയെ ആക്രമിച്ച കേസ് വിഷയമായി തിരഞ്ഞെടുത്തത് എന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ സാധ്യമല്ല. അങ്ങനെ പറയുന്നത് നിയമം അറിയാത്തവര്‍ ആണെന്നും ആര്‍ ശ്രീലേഖ പ്രതികരിച്ചു. അതേസമയം ആര്‍ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മാത്രമല്ല വിചാരണ നടന്ന് കൊണ്ടിരിക്കുന്ന കേസിലെ പ്രതി നിരപരാധിയാണെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തിയേക്കും.
ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ജൂലൈ 15 വരെ മാത്രമാണ് സമയം ഉളളത്. അതിനിടെയാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥ അന്വേഷണ സംഘത്തെ സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയുമായ പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുളള ചിത്രം പോലീസ് വ്യാജമായി നിര്‍മ്മിച്ചത് ആണെന്ന് ആര്‍ ശ്രീലേഖ പറയുന്നു. തെളിവിന് വേണ്ടിയാണ് അത് ചെയ്തത് എന്ന് പോലീസുകാര്‍ തന്നെ സമ്മതിച്ചത് ആണെന്നും ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പോലീസുകാര്‍ പറഞ്ഞിട്ട് സഹതടവുകാരനായ വിപിന്‍ എഴുതിയാണ് എന്നും ആര്‍ ശ്രീലേഖ പറയുന്നു.












Click it and Unblock the Notifications