• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ അടിമ, ഖത്തറില്‍ ക്രൂര പീഡനത്തിന് ഇരയായി മലയാളി യുവതി

Google Oneindia Malayalam News

കൊച്ചി: ഗള്‍ഫ് നാടുകളില്‍ ദുരിതം അനുഭവിച്ചവരുടെ കഥകള്‍ ധാരാളം മലയാളം പലപ്പോഴായി അറിഞ്ഞിട്ടുണ്ട്. അത്തരമൊരു കഥയാണ് 43കാരിയായ പ്രീതി സെല്‍വരാജിന് പറയാനുള്ളത്. ദോഹയില്‍ ജോലിക്കായി പോയതിന്റെ ദുരിതങ്ങളാണ് പ്രീതി ഓര്‍ത്തെടുക്കുന്നത്. ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങിയ കുടുംബം ജീവിക്കാന്‍ പാടുപെടുമ്പോഴാണ് ഈ അവസരം തേടിയെടുത്തിയത്. ദോഹയില്‍ അറബി കുടുംബത്തിലെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു ഇത്. മാസം 23000 രൂപ ശമ്പളമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

സലീം, സക്കീര്‍ എന്നീ രണ്ട് ലോക്കല്‍ ഏജന്റുകളുടെ സഹായത്തോടെയായിരുന്നു പ്രീതി സന്ദര്‍ശക വിസ നേടിയത്. നിയമവിരുദ്ധമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിരവധി പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ നിത്യവൃത്തിക്കായി വരുന്നുണ്ട്. ദോഹയില്‍ ഇറങ്ങിയതിന് പിന്നാലെ കടുത്ത പീഡനങ്ങളാണ് അറബി കുടുംബത്തില്‍ നിന്ന് പ്രീതി നേരിടേണ്ടി വന്നു. വീട്ടിലേക്ക് സുരക്ഷിതമായി വരാന്‍ തന്നെ സാധിച്ചത് ഭാഗ്യമാണെന്ന് ഇവര്‍ പറയുന്നു. പ്രീതിയുടെ ഭര്‍ത്താവ് കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകനുമായി ഇടപെട്ടതോടെ ഖത്തറില്‍ സാമൂഹ്യ സംഘടന വിഷയത്തില്‍ ഇടപെട്ടതാമ് പ്രീതിക്ക് സഹായകരമായത്.

ഖത്തറിലെ ആദ്യ ദിനം മുതല്‍ തന്റെ ജീവിതം നരകതുല്യമായിരുന്നുവെന്ന് പ്രീതി പറയുന്നു. തന്റെ ഏജന്റുമാരോട് ഇവിടെ നടക്കുന്ന പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അവര്‍ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വര്‍ഷം നാല് മാസത്തോളം അവിടെ ജോലിയെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് പ്രീതി വ്യക്തമാക്കി. ജൂലായ് ഒമ്പതിനാണ് പ്രീതി നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, എന്നെ ലക്ഷങ്ങള്‍ കൊടുത്ത് അടിമയായി വാങ്ങിയതാണെന്നായിരുന്നു മറുപടി. വിശ്രമില്ലാതെ ജോലിയായിരുന്നു ചെയ്തിരുന്നത്. അവര്‍ വലിച്ചെറിയുന്ന ബാക്കി വരുന്ന ഭക്ഷണമാണ് തനിക്ക് തന്നിരുന്നതെന്നും പ്രീതി പറഞ്ഞു.

ആ കുടുംബത്തെ രണ്ട് സ്ത്രീകള്‍ എന്നെ സ്ഥിരിമായി തല്ലിയിരുന്നു. എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചു. വീട്ടുകാരെ പോലും വിളിക്കാന്‍ അനുവദിച്ചില്ല. നാല് മണിക്കൂര്‍ നേരം മാത്രമാണ് താന്‍ ഉറങ്ങിയിരുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ എന്റെ ശമ്പളം കൂടി അവര്‍ നിര്‍ത്തലാക്കി. നാല് മാസത്തോളം ഒരു നയാപൈസ പോലും അവര്‍ തന്നിട്ടില്ലെന്ന് പ്രീതി പറഞ്ഞു. ഇവര്‍ക്കെതിരെ പ്രീതി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പ്രാദേശികമായുള്ള ഏജന്റുമാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു. ഈ ഏജന്റുമാര്‍ സാഹചര്യങ്ങള്‍ മുതലെടുക്കുന്നവരാണ്. അറബി കുടുംബത്തില്‍ നിന്ന് പണം വാങ്ങി അടിമകളെയാണ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുക. കേരളത്തില്‍ നിന്ന് ഈ ഏജന്റുമാര്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

cmsvideo
  Viral Video: Woman Cooks Food In The Sun Heat | Oneindia Malayalam
  English summary
  i was bought as slave and tortured, kerala woman recollects her horrible experience in qatar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X