ലൈംഗിക ചൂഷണമെന്ന് സരിതയുടെ മൊഴി
തിരുവനന്തപുരം: തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സരിതഎസ് നായര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഇക്കാര്യം പറഞ്ഞിട്ടും അദ്ദേഹം മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച സംഭവത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സരിതയുടേയും മൊഴി എടുത്തത്.വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ സരിത ആരുടേയും പേരുവിവരങ്ങള്‍ വെളിപിപെടുത്തിയിട്ടില്ല എന്നാണ് വിവരം.

തന്നെ പലരും ലൈഗികമായി ഉപയോഗിച്ചുവെന്ന കാര്യം സരിത പറഞ്ഞിരുന്നു എന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരുന്നു. തന്നെ പീഡിപ്പിച്ച രണ്ട് ആളുകളുടെ പേരാണ് സരിത പറഞ്ഞത്. എന്നാല്‍ കോടതി തിരക്കുകള്‍ക്കിടയില്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ ഉണ്ട്. സരിതയുടെ മൊഴി എടുത്തിട്ടില്ല എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായും മജിസ്‌ട്രേറ്റ് പറയുന്നു.
സരിതയുടെ മൊഴി രേഖപ്പെടുത്താത്തതില്‍ ഗൂഢാലോചയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. കൃത്യവിലോപം കാണിച്ച മജിസ്‌ട്രേറ്റിനെ ഹൈക്കോടതി പിരിച്ചുവിടണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണ തലത്തില്‍ ശ്രമം നടന്നെന്ന് മജിസ്‌ട്രേറ്റിന്റെ നടപടിയിലൂടെ തെളിഞ്ഞുവെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications