എസ്എഫ്ഐ നേതാവായിരുന്നു; രാജിവെച്ച് സംഘടനയ്ക്കെതിരെ മത്സരിച്ചെന്ന് സുരേഷ് ഗോപി, സൈലന്റ് വാലിക്ക് വേണ്ടി
സമൂഹമാധ്യമങ്ങളിലൂടെ സുരേഷ് ഗോപിയെ അധിക്ഷേപിച്ച വ്യക്തിക്ക് മകന്‍ ഗോകുല്‍ സുരേഷ് കൊടുത്ത മറുപടി നേരത്തെ വലിയ ചർച്ചയായിരുന്നു. ഒരുഭാഗത്ത് താടി നീട്ടി വളർത്തിയ സുരേഷ് ഗോപിയുടെ ചിത്രവും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന പോസ്റ്റിനടിയില്‍ ചെന്ന് 'ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,' എന്ന് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത്.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപിയും ഗോകുലും. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

എന്റെ അച്ഛന്‍ കുറച്ച് അഴിമതിക്കാരനായിരുന്നെങ്കില്‍ ഈ കാണുന്ന ട്രോളുകള്‍ക്കൊന്നും ഞാന്‍ മറുപടി നല്‍കില്ലായിരുന്നു. പക്ഷെ ഇത് അങ്ങനെയല്ല. ഇവിടെ ന്യായം വിട്ടിട്ടാണ് പലരും പ്രവർത്തിക്കുന്നത്. സിനിമയില്‍ വന്നതിന് ശേഷം പോലും ഇക്കാര്യത്തില്‍ ഞാന്‍ നല്ലവണ്ണം തർക്കിക്കുമായിരുന്നു. ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു എന്റെ അടുത്ത് തള്ളുവാണെന്ന് ചോദിച്ചു. എനിക്ക് അത് വളരെ വിഷമം ഉണ്ടായെന്നും ഗോകുല്‍ പറയുന്നു.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

ഇടയ്ക്ക് ഇത് ഞാനതങ്ങ് നിർത്തി. എന്നാല്‍ അപ്പോഴും ചിലർ വന്ന് അച്ഛനേയും അമ്മയേയും സഹോദരിമാരെയും കുറിച്ചൊക്കെ പറയാന്‍ തുടങ്ങി. ഫോട്ടോ വെച്ച് അടക്കം ഇത്തരം പ്രതികരണങ്ങളുണ്ടായി. ഇന്നയാളാണ് ഞാന്‍ എന്നത് മറന്ന് പ്രവർത്തിക്കും എന്നുള്ളതാണ് എന്റെ രീതി. ഇവിടെ തീരെ സഹിക്കാന്‍ വയ്യാതായപ്പോഴാണ് ആ ട്രോളിന് മറുപടി കൊടുത്തത്. തഗ് ലൈഫ് മോഡിലല്ല അത് ചെയ്തത്. വലിയ വേദനയായിരുന്നു ആ സമയത്ത്.

രാത്രി 11.30 നാണ് ആ ട്രോള്‍ കാണുന്നത്. 4.30 വരെ അതും പിടിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു. പുള്ളിയുടെ വീട്ടില്‍ പോയി ഇടിക്കണം എന്നായിരുന്നു. എനിക്ക് പക്ഷെ എനിക്കത് ചെയ്യാന്‍ പറ്റില്ലാലോയെന്നും ഗോഗുല്‍ സുരേഷ് ചോദിക്കുന്നു. അതേസമയം സൈബർ രംഗത്തെ ഇത്തരം കാര്യങ്ങള്‍ക്കെതിരെ പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ താന്‍ സംസാരിച്ചെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എല്ലാം മാറ്റി നിർത്തിയാല്‍ ഇങ്ങനെ ഉള്ളവന്‍മാരാണ് എന്നെ വളർത്തുന്നത്. അവർ കാരണമാണ് കൂടുതല്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നത്. സിംഹവാലന്റെ പടം വെച്ചുള്ള ആ പടം ഗോകുല്‍ മറുപടി കൊടുത്തപ്പോഴാണ് ഞാന്‍ കാണുന്നത്. ആദ്യം കാണുന്നത് ഞാനായിരുന്നെങ്കില്‍ ഇതേ സിംഹവാലന്‍ കുരങ്ങിന് വേണ്ടി സൈലറ്റ് വാലിയില്‍ പോരാടിയ ആളായിരുന്നു ഞാനെന്ന് പറയേണ്ടി വരും.

സൈലറ്റ് വാലി ഹൈഡല്‍ പ്രൊജക്ടിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമ കോളേജിലെ സുവോളജി ഡിപ്പാർട്ട്മെന്റിലെ എസ് എഫ് ഐക്കാരുണ്ട്. ഞാനതിന്റെ ലീഡറായിരുന്നു. എനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നത് ഫൈസി എന്ന സുഹൃത്താണ്. അയാള്‍ നക്സൈലറ്റായിരുന്നു. ഡോ. സലീം അലിയുടെ ശിഷ്യനായിരുന്ന അദ്ദേഹമാണ് സമരത്തിന്റെ ആവശ്യം ഞങ്ങളെ പഠിപ്പിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തും പിന്തുണച്ചു. സുവോളജി ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി. എസ് എഫ് ഐക്കാരനായിരുന്ന ഞാന്‍ അതില്‍ നിന്ന് മാറി സ്വതന്ത്രനായി പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച്, പാർട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തി സമരത്തിന് നേതൃത്വം നല്‍കിയ ആളാണ് ഞാന്‍. അത് സിംഹവാലനെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു.

സൈലറ്റ് വാലി സമരത്തിന് വേണ്ടി സുഗതകുമാരി ടീച്ചർ എന്തെങ്കിലും ചെയ്തിട്ടുണ്ടാവും. അങ്ങനെ പ്രകൃതി സ്നേഹികളെല്ലാം ചെയ്തുകാണും. എന്നാല്‍ അന്നത്തെ കാലത്ത് ഒനിയന്‍ ടിഷ്യൂ പേപ്പറില്‍ ലെറ്റർ ഹെഡ് അടിച്ച് ഇന്ദിര ഗാന്ധിക്ക് കത്തയച്ച് മറുപടി നേടിയ ആളാണ് ഞാന്‍. സൈലന്റ് വാലിയെ നാഷണല്‍ പാർക്ക് ആക്കണമെന്ന് ഞാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 82 അവസാനം ഇന്ദിരാഗാന്ധി അത് ചെയ്യുകയും ചെയ്തു. അപ്പോള്‍ സിംഹവാലന്‍ കുരങ്ങ് എന്ന് പറയുന്നത് എന്റെ സഹോദര സുഹൃത്താണെന്നും സുരേഷ് ഗോപി പറയുന്നു.












Click it and Unblock the Notifications