ലീവെടുത്ത് പോലീസുകാരൻ ഭാര്യയെ കാണാൻ ബ്രിട്ടനിലേക്ക്, പിന്നെ ഒരുവിവരവും ഇല്ല; ഇനി ജോലിയുമില്ല
സർക്കാർ ജോലി സ്വപ്നം കാണാത്ത ആളുകൾ കുറവായിരിക്കും. എത്ര കഷ്ടപ്പെട്ടായാലും പിഎസ് സി ക്ലാസിന് പോയിട്ടായാലും സർക്കാർ ജോലി നേടിയെടുക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം എന്നാൽ അങ്ങനെ പലരും സ്വപ്നം കാണുന്ന ജോലി കിട്ടിയിട്ടും അത് കൊണ്ടുപോയിക്കളഞ്ഞിരിക്കുകയാണ് ഒരു പോലീസുകാരൻ.
ലീവെടുത്ത് പോയ ഇദ്ദേഹത്തിന്റെ ഒരു വിവരവും ഇല്ലാതായതോടെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. അതേസമയം, സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽനിന്ന് 5 വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു . ഇതു സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയിരുന്നുവെങ്കിലും 2022 ആഗസ്റ്റിലാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.
ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെ, ശൂന്യവേതന അവധിയെടുത്ത് അഞ്ച് വർഷത്തിനുശേഷം സർവീസിൽ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ സർക്കാരിനു നടപടിയെടുക്കാനാകും. സർവീസിൽ പ്രവേശിച്ചശേഷം ശൂന്യവേതന അവധിയെടുത്ത് വർഷങ്ങളോളം വിദേശത്തു ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഉണ്ടെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കോവിഡ് സമയത്ത് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ നിന്നും ശൂന്യവേതന അവധിയെടുത്ത് പോയവരുടെ കണക്ക് ശേഖരിച്ചിരുന്നു. ആരോഗ്യവകുപ്പിൽനിന്നും ശൂന്യവേതന അവധിയെടുത്ത് പോയ ഡോക്ടർമാരോട് സർവീസിൽ തിരികെയെത്താൻ കോവിഡ് കാലത്ത് സർക്കാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിലർ മാത്രമാണ് തിരിച്ചെത്തിയത്. തിരിച്ചെത്താത്ത ഡോക്ടർമാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശൂന്യ വേതന അവധിയുടെ കാലാവധി കുറച്ചത്.
ദീർഘ കാലത്തെ അവധിയാണ് ഇദ്ദേഹം എടുത്തത്. എന്നാൽ അവധിക്ക് ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്നതിന് പിന്നാലെയാണ് പിരിച്ചുവിട്ടത്. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെ ആണ് നടപടി എടുത്തിരിക്കുന്നത്. യുകെയിൽ നേഴ്സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഭാര്യയെ കാണാനാണ് ഇദ്ദേഹം അവധി എടുത്ത് പോയത്. 107 ദിവസത്തെ ശമ്പള രഹിത ലീവാണ് എടുത്തത്.
2022 ജനുവരി 16നാണ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ, ഇദ്ദേഹം തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. പിന്നാലെയാണ് നടപടി. തിരിവരാത്തതിനെ തുടർന്ന് അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിരുന്നു. പിന്നാലെ ജിമ്മി വിദേശത്തു തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നും ആയിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications