Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി സ്വദേശിയുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി 55000 രൂപ; ആദ്യം അമ്പരപ്പ്, പിന്നെ സംഭവിച്ചത്

sdകട്ടപ്പന: തട്ടിപ്പുക്കളുടെ കാലമാണ് ഇപ്പോൾ. ഏത് വഴിയാണ് തട്ടിപ്പുകൾ വരുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെയാണ് പെട്ടെന്ന് അക്കൗണ്ടിലേക്ക് 55000 രൂപ വന്നപ്പോൾ വണ്ടൻമേട്ട് സ്വദേശി ഞെട്ടിയത്. പിന്നെ ഒട്ടും താമസിച്ചില്ല.. നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.

പണം കയറിയതിന് പിന്നാലെ തരിച്ച് ഇടണമെന്ന് പറഞ്ഞ് ഫോൺ കോളും വന്നു. ഇതോടെയാണ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയത്. പണം തിരിച്ച് ചോദിച്ച് വിളിച്ചവരോട് പണം സ്റ്റേഷനിൽ പോയി വാങ്ങിക്കാനാണ് പറഞ്ഞിരിക്കുന്നത്.

money

‌വണ്ടൻമേട് കുപ്പക്കല്ല് വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ അക്കൗണ്ടിലേക്ക് ശനിയാഴ്ചയാണ് 550000 രൂപ വന്നത്. ഇതിന് പിന്നാലെ തൃശൂരിൽ നിന്ന് ആണെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ വന്നു, തന്റെ അക്കൗണ്ടിലേക്ക് പിതാവ് പണം നിക്ഷേപിച്ചപ്പോൾ നമ്പർ മാറിയാതാണെന്നും മടക്കി നൽകണമെന്നുമായിരുന്നു അഭ്യർത്ഥിച്ചത്.

ജോയലിന്റെ അക്കൗണ്ടിലേക്കു ശനിയാഴ്ചയാണു 55,000 രൂപ എത്തിയത്. തൊട്ടുപിന്നാലെ തൃശൂരിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ വിളിയുമെത്തി. തന്റെ അക്കൗണ്ടിലേക്കു പിതാവ് പണം നിക്ഷേപിച്ചപ്പോൾ നമ്പർ മാറിയതാണെന്നും അത് മടക്കി നൽകണമെന്നും അഭ്യർഥിച്ചുകൊണ്ടു യുവാവാണ് വിളിച്ചത്.

എന്നാൽ ഇപ്പോൾ ഓൺലൈൻ കുറച്ച് പണം അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ച് തിരിച്ച് അയക്കുമ്പോൾ ആ അക്കൗണ്ടിലെ പണം മുഴുവൻ കൈക്കലാക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഓർമ വന്നപ്പോഴാണ് അത്തരത്തിൽ തട്ടിപ്പിൽ വീഴാതിരിക്കാൻ മകന്റെ അക്കൗണ്ടിൽ നിന്ന് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യം പറഞ്ഞു.

അതേസമയം, പണം അയച്ച വ്യക്തിയാണ് എന്നും കല്ലുവെട്ട് തൊഴിലാളി ആണെന്നും അറിയിച്ച് ഒരാൾ വിളിച്ചു. മകന്റെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ട് നമ്പർ മാറിപ്പോയത് ആണെന്നും പറയുകയും ചെയ്തു. ഇദ്ദേഹം ഇക്കാര്യം പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തോട് പണം വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ എത്തിയാൽ മടക്കി നൽകാമെന്ന് സിജു പറഞ്ഞു.

പിന്നാലലെ തൃശൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺവിളിച്ച് കാര്യം പറഞ്ഞു. കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ നിന്ന്
തൃശൂർ സ്റ്റേഷനുമായി ബന്ധപ്പെടുകയും പണം നഷ്ടമായ വ്യക്തി എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പണം ഇന്ന് വണ്ടൻമേട് സ്റ്റേഷനിൽ എത്തി കൈപ്പറ്റുമെന്ന് ആണ് തൃശൂർ സ്വദേശി അറിയിച്ചത്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് ഇവർക്ക് നൽകുമെന്നാണ് ഇവർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+