കോൺഗ്രസായിരുന്നു രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ഇന്ന് 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു: പത്മജ
ദില്ലി: അടിക്കടിയുള്ള പെട്രോള്‍ വില വർധനവിനെതിരെ പാർലമെന്റിന് അകത്തും പുറത്തുമെല്ലാം വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്രത്തിനെതിരെ ബൂത്ത് തലം മുതല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസായിരുന്നു രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ഇന്ന് 75 രൂപക്ക് പെട്രോള്‍ നല്‍കിയേനെയെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത് എത്തുന്നത്.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്. പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരിക്കുകയാണെന്നും പത്മജ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് അവർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കുമായിരുന്നു. 2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു. അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും.
Recommended Video

ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ
2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല. അതിന് കാരണം എന്ത്?
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്. പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചില്ല. കോൺഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോൾ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തൽ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും കൂടുതൽ ആകാൻ കാരണം..-പത്മജ കുറിപ്പ് അവസാനിപ്പിച്ചു.
അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനത്തും ഇന്ധന വില കുതിക്കുകയാണ്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസയുടെ വര്‍ധനവാണ് ഏറ്റവും അവസാനം ഉണ്ടായിരികിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 104.61 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 95.87 രൂപയുമാണ് നിലവിലെ വില. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 116.32 രൂപയാണ് ഈടാക്കുന്നത്












Click it and Unblock the Notifications