Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും ഹിന്ദുക്കളെന്ന്... തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ പിസി ജോര്‍ജ്ജ് കേശവന്‍ നായര്‍!!!

Recommended Video

cmsvideo
    തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ PC ജോര്‍ജ്ജ് കേശവന്‍ നായര്‍

    കോട്ടയം: പിസി ജോര്‍ജ്ജ് കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. വിവാദപരമായ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനും ആണ് ജോര്‍ജ്ജ്. ഇടത് വലതു മുന്നണികളില്‍ മാറിമാറി പരീക്ഷിക്കുകയും ഒടുവില്‍ ഒറ്റയ്ക്ക് മത്സരിച്ച് ഇരുമുന്നണികളേയും പരാജയപ്പെടുത്തി പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട് പിസി ജോര്‍ജ്ജ്.

    എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് എന്‍ഡിഎയ്‌ക്കൊപ്പം ആയിരുന്നു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുഡിഎഫിലേക്ക് തിരികെയെത്താനുള്ള ശ്രമങ്ങള്‍ പാളിയതിന് ശേഷം ആയിരുന്നു ജോര്‍ജ്ജ് എന്‍ഡിഎയ്ക്ക് പിന്തുണയുമായി എത്തിയത്.

    പിസി ജോര്‍ജ്ജിന്റെ മറ്റൊരു പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. തോമാശ്ലീഹ കേരളത്തില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ ആരാകുമായിരുന്നു എന്നാണ് ജോര്‍ജ്ജ് പറയുന്നത്....

     ബിജെപി ബന്ധം

    ബിജെപി ബന്ധം

    യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ തന്നെ പിസി ജോര്‍ജ്ജിന്റെ ബിജെപി ബന്ധം പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ബിജെപി പരിപാടിയില്‍ ജോര്‍ജ്ജ് പങ്കെടുത്തത് അന്ന് വലിയ വിവാദങ്ങള്‍ക്ക് തന്നെ കാരണമായിരുന്നു. ഇപ്പോള്‍ എന്തായാലും പിസി ജോര്‍ജ്ജ് ബിജെപിയുടെ തേൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ എത്തി.

    എല്ലാവരും ഹിന്ദുക്കള്‍

    എല്ലാവരും ഹിന്ദുക്കള്‍

    നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ കേരളത്തില്‍ വന്നതുകൊണ്ട് മാത്രമാണ് താന്‍ പിസി ജോര്‍ജ്ജ് ആയത്. അല്ലെങ്കില്‍ താനിപ്പോള്‍ വല്ല കേശവന്‍ നായരോ മറ്റോ ആയിരുന്നിരിക്കുും എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അതുകൊണ്ട് തന്നെ ബിജെപിയോട് അകലം പാലിക്കേണ്ടതില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.

    കേശവന്‍ നായരോ കേശവന്‍ മാമയോ

    കേശവന്‍ നായരോ കേശവന്‍ മാമയോ

    സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം 'കേശവന്‍ മാമന്‍' ആണല്ലോ. അതുകൊണ്ട് തന്നെ, തോമാശ്ലീഹ എത്തിയില്ലായിരുന്നു എങ്കില്‍ പിസി ജോര്‍ജ്ജ് ഇപ്പോള്‍ കേശവന്‍ നായര്‍ ആകുമായിരുന്നോ അതോ കേശവന്‍ മാമ ആകുമായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

    ഏത് പാര്‍ട്ടി

    ഏത് പാര്‍ട്ടി

    പിസി ജോര്‍ജ്ജ് ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരനാണ് എന്ന ചോദ്യത്തിനും ഇപ്പോള്‍ അദ്ദേഹം ഏറെക്കുറേ ഒരു ഉത്തരം നല്‍കുന്നുണ്ട്. കേരള ജനപക്ഷം പിരിച്ചുവിടുകയാണ് പദ്ധതി. കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജനപക്ഷം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം ഉള്ള പാര്‍ട്ടി ആയിരുന്നില്ല.

    മകന്‍ തന്നെ നേതാവ്

    മകന്‍ തന്നെ നേതാവ്

    മക്കള്‍ രാഷ്ട്രീയം വിട്ടൊരു കളിയ്ക്ക് പിസി ജോര്‍ജ്ജും തയ്യാറല്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. കേരള ജനപക്ഷം സെക്കുലറിന്റെ ചെയര്‍മാന്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആയിരിക്കും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. താന്‍ രക്ഷാധികാരി മാത്രം ആയിരിക്കും എന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നുണ്ട്.

    ലക്ഷ്യം പാലാ സീറ്റ്

    ലക്ഷ്യം പാലാ സീറ്റ്

    ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്റെ പിന്തുണ എന്‍ഡിഎയ്ക്ക് ആയിരുന്നു എന്ന് പറഞ്ഞല്ലോ. പക്ഷേ, ആ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കാവുന്ന ഒരു സാഹചര്യം ആയിരുന്നില്ല. എന്നാല്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് പാല മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാല സീറ്റ് എന്‍ഡിഎ ആവശ്യപ്പെടാനിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+