35 സീറ്റില്‍ വിജയിച്ചാല്‍ ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും, ആവർത്തിച്ച് കെ സുരേന്ദ്രൻ
ദില്ലി: നിയമസഭാ തിരഞ്ഞടുപ്പില്‍ 35 സീറ്റില്‍ വിജയിച്ചാല്‍ ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്കുളള ഏക സീറ്റായ നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് ഉമ്മന്‍ചാണ്ടിയെ പോലെ കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വരട്ടെ. ആര് വിചാരിച്ചാലും നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
ബിജെപിയുടെ ഉറച്ച കോട്ടയാണ് നേമം. കഴിഞ്ഞ 5 വര്‍ഷമായി മണ്ഡലത്തില്‍ ഒ രാജഗോപാല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ബിജെപി മത്സരിപ്പിക്കും. അതുപോലെ തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പളളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ബിജെപി കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമായേക്കും. നേമത്ത് ഒ രാജഗോപാലിനെ ഒഴിവാക്കി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചേക്കും. കെ സുരേന്ദ്രന്‍ ആണ് കോന്നിയില്‍ പരിഗണിക്കുന്നവരില്‍ ഒന്നാം പേരുകാരന്‍. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ഇ ശ്രീധരന് പാലക്കാട് സീറ്റ് നല്‍കാനാണ് സാധ്യത. രാജ്യസഭാ എംപി കൂടിയായ നടന്‍ സുരേഷ് ഗോപി മത്സര രംഗത്തേക്ക് ഇറങ്ങണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലോ സുരേഷ് ഗോപിയെ മത്സരിപ്പിച്ചേക്കും. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. കേന്ദ്ര മന്ത്രി വി മുരളീധരന്‍ മത്സരിക്കണോ എന്നത് സംബന്ധിച്ചും കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുക. മത്സരിക്കുകയാണെങ്കില്‍ കഴക്കൂട്ടത്താണ് മുരളീധരന് സാധ്യത.
നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications