Get Updates
Get notified of breaking news, exclusive insights, and must-see stories!

വയൽക്കിളി സമരത്തോട് ഇനിയും അവഗണനയെങ്കിൽ പുതിയ സമര രീതിയുമായി രംഗത്ത് വരും: സുരേഷ് കീഴാറ്റൂർ

കണ്ണൂർ: വയൽകിളി സമരത്തെ സർക്കാർ എനിയും അവഗണിക്കുകയാണെങ്കിൽ പുതിയ സമര രീതിയുമായി രംഗത്ത് വരുമെന്ന് സുരേഷ് കീഴാറ്റൂർ.
കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂർ.

കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമ്മിക്കുന്നതിനെതിരെ വയൽ കളികൾ നടത്തുന്ന സമരത്തിനോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്. കേരളം മുഴുവൻ സമരത്തിന് പിന്തുണ അറിയിച്ച് മുന്നോട്ട് വരുമ്പോഴും സംസ്ഥാന സർക്കാർ ധ്യാനത്തിലാണെങ്കിൽ മുദ്രാവാക്യം വിളികൾ കൊണ്ട് സർക്കാരിന്റെ ചെവി തുറപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

keezhattur

1940കളിൽ ബ്രിട്ടീഷുകാരോടും ജന്മിമാരോടും എതിരിടേണ്ടി വന്ന അതേ ഗതികേടാണ് ഇടതു സർക്കാർ ഭരിക്കുന്ന കാലത്ത് കർഷക തൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ കൂട്ടിച്ചേർത്തു.
ഡോ ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകി, സമരസമിതി അംഗങ്ങളായ സണ്ണി അമ്പാട്ട്, നോബിർ പൈകട, സൈനുദ്ദീൻ കരിവെള്ളൂർ, പി.പി.മോഹനൽ, ഹരി ചക്കരക്കൽ, ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+