ചുരത്തിന്‍റെ കാവല്‍ ഭടന്മാര്‍ക്ക് ഇളമുറയുടെ സ്നേഹാദരവ്

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: ചുരത്തിന് കണ്ണില്‍ എണ്ണയോഴിച്ച് കാവല്‍ നില്‍ക്കുന്ന സന്നദ്ധ സേവകര്‍ക്ക് ഇളമുറയുടെ സ്നേഹാദരവ് . കൂടത്തായി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്‍എസ്എസ് സ്കൗട്ട്സ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന്ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ ആദരിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ചെന്നിത്തലയോ..? മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പറയുന്നതു കേള്‍ക്കുക

സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിബി ഇമ്മാനുവല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒതയോത്ത് അഷ്റഫ്, വാര്‍ഡ് മെമ്പര്‍ മുത്തു അബ്ദുല്‍ സലാം, മൊയ്തു മുട്ടായി, പി കെ സുകുമാരന്‍, വി കെ താജുദ്ധീന്‍, എന്‍എസ്എസ് ക്യാപ്റ്റന്‍ ലിജോഷ്, അലക്സ്, ഡയാന എന്നിവര്‍ സംസാരിച്ചു.

sarashana

തുടര്‍ന്ന് ചുരത്തില്‍ നാലാം വളവ് മുതല്‍ ചിപ്പിലിത്തോട് വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

English summary
Ilamura's honour to watchmen in Thamarassery pass

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്