ഓപ്പറേഷൻ തിയറ്ററിൽ കൈയ്യും തലയും മൂടുന്ന വസ്ത്രം; വിയോജിച്ച് ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ കയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാർത്ഥികളുടെ ആവശ്യത്തോട് വിയോജിപ്പ് പ്രകടപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗികളുടെ സുരക്ഷയ്ക്കാണ് ഓപ്പറേഷൻ തിയറ്ററിൽ മുൻഗണനയെന്നും ഇതിനായി രാജ്യാന്തരതലത്തിൽ മാനദണ്ഡങ്ങളുണ്ടെന്നും ഐഎംഎ കേരള ഘടകം വ്യക്തമാക്കി
' ലോകത്ത് എല്ലായിടത്തും ഓപ്പറേഷൻ തിയറ്ററുകളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗിയുടെ സുരക്ഷിതത്വത്തിന്, അവർക്ക് അണുബാധ വരാതിരിക്കാൻ പ്രത്യേക പ്രോട്ടോകോൾ ലോകത്ത് എല്ലായിടത്തുമുണ്ട്. അത് കാത്തു സൂക്ഷിച്ചു മുന്നോട്ടുപോകണം എന്നാണ് ഐഎംഎയുടെ അഭിപ്രായം' ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു പറഞ്ഞു.

ഓപ്പറേഷൻ തിയറ്റിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയ്യുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നൽകിയ കത്ത് ചർച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർത്ഥിനികളാണ് ഈ കത്തിൽ ഒപ്പിട്ടത്.
ജൂൺ 26ന് ആണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥിനികൾ ഒപ്പിട്ട കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിച്ചത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധം ആണ്.
ആശുപത്രിയുടേയും, ഓപ്പറേഷൻ റൂമിന്റേയും ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണം ഉള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണെമന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.
അതേസമയം, കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടാകും എന്ന് വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് നൽകിയിട്ടുണ്ടെന്ന് ലിനറ്റ് ജെ മോറീസ് പറഞ്ഞിരുന്നു












Click it and Unblock the Notifications