കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുത്: തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വികസനസൂചികകളിൽ ഇന്ത്യ പുറകോട്ടുപോകുന്നുവെന്ന് കഴിഞ്ഞൊരു പോസ്റ്റിൽ സമർത്ഥിക്കുകയുണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം എട്ട് വർഷക്കാലത്തെ സാമ്പത്തിക പ്രവണതകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. ഇതുസംബന്ധിച്ച സമഗ്രമായ പഠനങ്ങൾ പലതും പുറത്തുവരുന്നുണ്ട്. ആർ. റാംകുമാർ ഇത്തരമൊരു വിശകലനം സെൻട്രൽ പാർട്ടി സ്കൂളിൽ നടത്തുകയുണ്ടായെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

k

ഇത്തരം ഒരു വിശകലത്തിന് ഞാന്‍ ഉപയോഗിക്കുന്നത് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ആർ. നാഗരാജ് ദി ഇന്ത്യാ ഫോറത്തിൽ എഴുതിയ ലേഖനമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം (www.TheIndiaForum.in February 7, 2020). നിഗമനങ്ങളുടെയെല്ലാം പ്രസക്തമായ ചിത്രങ്ങൾ തന്റെ പോസ്റ്റില്‍ പങ്കുവെക്കുന്നുമുണ്ട്. ഐസക്കിന്റെ പോസ്റ്റിന്റെ തുടർന്നുള്ള ഭാഗങ്ങള്‍ ഇങ്ങനെ..

ദിലീപിനും കുരുക്കാവുമോ അതിജീവിതയുടെ നിക്കം? സുപ്രീം കോടതിയുടെ തീരുമാനം നിർണായകംദിലീപിനും കുരുക്കാവുമോ അതിജീവിതയുടെ നിക്കം? സുപ്രീം കോടതിയുടെ തീരുമാനം നിർണായകം

1) 1991-92-നുശേഷം ഏറ്റവും മോശം സാമ്പത്തിക പ്രകടനം എൻഡിഎ സർക്കാരിന്റെ എട്ട് വർഷങ്ങളാണ്. 2015-16-ൽ 8 ശതമാനത്തിലേറെ എത്തിയ ജിഡിപിയുടെ വളർച്ച കോവിഡിനു മുമ്പ് 4 ശതമാനമായി താഴ്ന്നു. നോട്ട് നിരോധനത്തെ തുടർന്നാണ് വളർച്ച താഴേയ്ക്ക് ഉരുളാൻ തുടങ്ങിയത്. ഇതിൽ നിന്നും ഇന്ത്യ ഇന്നും രക്ഷപ്രാപിച്ചിട്ടില്ല.

2) വളർച്ച മുരടിച്ചതിന്റെ പശ്ചാത്തലം സമ്പാദ്യ നിക്ഷേപ നിരക്കിലുണ്ടായ ഇടിവാണ്. 2013-14-ലാണ് ഈ പ്രവണത പ്രത്യക്ഷപ്പെട്ടത്. എൻഡിഎ ഭരണകാലത്ത് 2007-08-ൽ 38 ശതമാനമായിരുന്ന നിക്ഷേപം 2017-18-ൽ 30 ശതമാനമായി താഴ്ന്നു.

3) ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കയറ്റുമതി കുറഞ്ഞു. മൊത്തം വിദേശ വ്യാപാരം 2012-13-ൽ ജിഡിപിയുടെ 25 ശതമാനം ആയിരുന്നത് 19 ശതമാനത്തിനു താഴെയായി.

4) മോദി ഭരണകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയൊക്കെ പ്രഖ്യാപിച്ചെങ്കിലും ദേശീയ വരുമാനത്തിൽ വ്യവസായ മേഖലയുടെയും മാനുഫാക്ച്ചറിംഗ് മേഖലയുടെയും വിഹിതത്തിൽ വർദ്ധനയേ ഉണ്ടായില്ല.

5) ആർബിഐ ഉൽപ്പാദനശേഷിയുടെ വിനിയോഗത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കാറുണ്ട്. ചിത്രം 5-ൽ കാണുന്നതുപോലെ 2011-12 മുതൽ ഇതിന്റെ ഗതി താഴേക്കാണ്.

6) ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ ശതമാനമായി കണക്കാക്കിയാൽ 2013-14 വരെയും 4 ശതമാനത്തിൽ താഴെയാണ്. എന്നാൽ അതിനുശേഷം തുടർച്ചയായി വർദ്ധിച്ച് 10 ശതമാനത്തിലേറെയായി.

7) എണ്ണവില എൻഡിഎ ഭരണകാലത്ത് താഴ്ന്നു. ഒരുഘട്ടത്തിൽ ഒരു ബാരലിന് 45 ഡോളർ എന്ന നിലയിലെത്തി. എന്നാൽ ഇതിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറുന്നതിന് നികുതി വർദ്ധനയിലൂടെ സർക്കാർ തട്ടിയെടുത്തു. ഇന്നിപ്പോൾ എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ വിലക്കയറ്റത്തിന്റെ ആക്കവും കൂടുകയാണ്. ഉപഭോക്തൃ വില സൂചിക 7 ശതമാനത്തിനു മുകളിലായി.

7) തൊഴിൽ പങ്കാളിത്ത നിരക്ക് 2011-12-ൽ 38.6 ശതമാനം ആയിരുന്നത് 2017-18-ൽ 34.7 ശതമാനമായി താഴ്ന്നു. തൊഴിലില്ലായ്മ 3 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി ഉയർന്നു.

8) 1993-94-നുശേഷം ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ 2011-12-നും 2017-18-നും ഇടയിൽ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനത്തിൽ വർദ്ധനയുണ്ടായി.

English summary
impact of Modi's eight-year rule on the country's economy is huge: Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X