കടല്‍ കലിതുള്ളി ഭീതിപരത്തുമ്പോള്‍ എട്ടു ലക്ഷം രൂപയ്ക്ക് കാനഡയിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണം വടകരയില്‍ നശിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: കടല്‍ കലിതുള്ളി ഭീതി പരത്തുമ്പോള്‍ വടകരയില്‍ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാൻ പ്രാദേശികമായി സ്ഥാപിച്ച ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ സർക്കാർ ഉടമസ്ഥതയിൽ വെറുതെ കിടക്കുന്നു നശിക്കുന്നു . ഏഴു വർഷം മുൻപ് വടകര പോർട്ട് ഓഫിസ് മുറ്റത്ത് സ്ഥാപിച്ച ടൈഡൽ മെറ്റോളജി എന്ന ഉപകരണമാണ് കാടിനുള്ളിൽ ഉപയോഗ ശൂന്യമാകുന്നത്.നഗരത്തിൽ തുറമുഖം പുനർ നിർമിക്കുന്നതിന്റെ മുന്നോടിയായിയാണ് ടൈഡൽ മെറ്റോളജി യന്ത്രം സ്ഥാപിച്ചത് .

ഓഖി പോയിട്ടും രക്ഷയില്ല, തീരദേശത്ത് കടലാക്രമണം തുടരുന്നു... ശക്തമായ കാറ്റിനു സാധ്യത

ഇവിടെ കടൽപാലവും തുറമുഖവും പുനർ നിർമിക്കാൻ പദ്ധതി തുടങ്ങിയപ്പോഴാണ് ഉപകരണം പോർട്ട് ഓഫിസ് മുറ്റത്ത് സ്ഥാപിച്ചത്.അന്തരീക്ഷ മർദം, മഴയുടെ അളവ് എന്നിവയും രേഖപ്പെടുത്തുന്ന ഉപകരണം സംസ്ഥാനത്തെ തുറമുഖങ്ങൾക്കു പുറമെ പത്ത് പ്രാദേശിക കേന്ദ്രങ്ങളിലും സ്ഥാപിച്ചിരുന്നു. എട്ടു ലക്ഷം രൂപയ്ക്ക് കാനഡയിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണം കാറ്റിന്റെ ദിശയും വേഗവും മനസിലാക്കാനുള്ളതാണ്.

climate

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെയൊപ്പം വേലിയേറ്റവും ഇറക്കവും വ്യക്തമാക്കുന്ന ഭാഗവും അന്ന് ഇവിടേക്ക് അനുവദിച്ചിരുന്നു. പഴയ കടൽ പാലത്തിനടുത്ത് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതു കൊണ്ട് ഉപകരണം അന്നു വച്ച സ്ഥലത്തു തന്നെ കിടക്കുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ സാൻഡ്ബാങ്ക്സിനടുത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. പഴയ കടൽ പാലത്തിനടുത്ത് പോർട്ട് ഓഫിസിന്റെ പുതിയ കെട്ടിടം ഒരു നില പൂർത്തിയായിട്ടുണ്ട്. ഓഫിസ് പ്രവർത്തനം ഇങ്ങോട്ട് മാറ്റുന്നതോടെ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനുള്ള കൂടുതൽ ഉപകരണങ്ങൾ ഏർപ്പെടുത്തുമെന്നാണറിയുന്നത്.

English summary
Imported devices worth 8 lakhs are damaged in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്