ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു; ഹിജാബ് വിവാദത്തിൽ ഗവർണർ
ദില്ലി; ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ദില്ലിയിൽ വെച്ച് അദ്ദേഹം പ്രതികരിച്ചു.

കർണാടകത്തിൽ ഹിജാബ് വിവാദം കത്തി നിൽക്കുകയാണ്. ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഉഡുപ്പിയിലെ കോളേജിൽ പ്രിൻസിപ്പൽ നേരിട്ടെത്തിയായിരുന്നു ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞത്.
തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രതിഷേധം സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളേജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിച്ചു.ഇതോടെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
Recommended Video
ഇതിനിടെ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിദ്യാർത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചിരുന്നു വിഷയത്തിൽ അന്തിമ വിധി വരും വരെ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി അഭ്യർത്ഥിച്ചു. അതേസമയം അടച്ച് പൂട്ടിയ കോളേജുകൾ ഉടൻ തന്നെ തുറക്കണമെന്നും കോടതി നിർദ്ദേശിച്ചു.












Click it and Unblock the Notifications