Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ആശങ്കയ്ക്ക് വഴിയൊരുക്കി കൊവിഡ് വ്യാപനം, സംസ്ഥാനത്ത് ഇന്നത്തെ വാരാന്ത്യ ലോക്ക് ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഇന്ന് വാരാന്ത്യ ലോക്ക് ഡൗണില്ല. മൂന്നാം ഓണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഞായറാഴ്ച കൂടിയും വാരാന്ത്യ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ നിരക്ക് ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ആലോചനകള്‍ നാളെ നടക്കും.

kerala

ഇത് 'ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 17,106 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഓണാവധി കാരണം വാക്‌സിനേഷനും കൊവിഡ് പരിശോധനകള്‍ക്കും വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പരിശോധന ഒരു ലക്ഷത്തില്‍ താഴ്ന്നിരിക്കുകയാണ്. ഇതോടെയാണ് ടിപിആര്‍ കുതിച്ചുയര്‍ന്നത്. ഇന്നെ സംസ്ഥാനത്ത് 30,000 താഴെയുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും സംസ്ഥാനത്ത് പരിശോധനകള്‍ കുത്തനെ കൂട്ടണമെന്നുമാണ് വിദഗ്ദര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം.

ആഗസ്റ്റ് മാസം മൂന്നാം തീയതി സംസ്ഥാനത്ത് നടത്തിയ 1,99,500 പരിശോധനകളാണ്. അന്ന് ടിപിആര്‍ 11.87 ശതമാനമാണ്. പിന്നീട് ഓരോ ദിവസവും പരിശോധകള്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് ഉണ്ടായത്. ഇന്നലെ വെറും 96,481 പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. ഇന്നലെ 17.73 ആയി ടിപിആര്‍ ഉയര്‍ന്നു.

സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇതിലൂടെയുള്ള വ്യാപനം കാരണം രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വാക്‌സിനേഷന്‍ തുടങ്ങിയത് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 30000 ല്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ ഇന്നലെ നല്‍കാനായത്. ഈ മാസം 13ന് സംസ്ഥാനത്ത് അഞ്ചര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. പിന്നീട് ഒറിക്കലും ആ നിലയിലേക്ക് വാക്‌സിന്‍ ഉയര്‍ത്താനായില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ് - 19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 19,428 ആയി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു ഐ പി ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+