കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരെ കുടുക്കാന്‍ ആദായനികുതി വകുപ്പും; ജാതി അധിക്ഷേപം മാത്രമല്ല നികുതി വെട്ടിപ്പും...

ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ അധായനികുതി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാനേജ്‌മെന്റ് പുറത്താക്കിയ ഉടനെ ആദായ വകുപ്പും അന്വേഷണം പ്രാഖ്യാപിച്ചത് ലക്ഷ്മി നായര്‍ക്ക് വന്‍ തിരിച്ചടിയാണ്.

ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍. ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ പേരില്‍ ലക്ഷ്മി നായര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പിരിച്ചെന്ന് കാണിച്ച് രണ്ട് കോടി രൂപ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. രണ്ട് അക്കൗണ്ടുകളിലായാണ് നിക്ഷേപം.

 വിശദീകരണം

വിശദീകരണം

സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പിരിച്ചതാണെന്നായിരുന്നു പരാതിയില്‍ ലോ അക്കാദമിയുടെ വിശദീകരണം.

 പരാതി നല്‍കി

പരാതി നല്‍കി

അടുത്ത വര്‍ഷം നടക്കുന്ന സുവര്‍ണജൂബിലിക്കായി ഇത്തരത്തില്‍ ഒരു പിരിവ് കോളേജില്‍ നടന്നിട്ടില്ലെന്ന് വിദ്യര്‍ത്ഥികള്‍ പറയുന്നു. ആദായ നികുതി വകുപ്പിന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുകയായിരുന്നു.

അക്കൗണ്ട് ആരംഭിച്ചു

അക്കൗണ്ട് ആരംഭിച്ചു

ഗോള്‍ഡന്‍ ജൂബിലി സെലിബ്രേഷന്‍ എന്നപേരിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ജൂബിലി ആഘോഷത്തിനായി 937 വിദ്യാര്‍ത്ഥികളില്‍ നിന്ന് 8000 രൂപവീതം പിരിച്ച തുകയാണിതെന്ന് ലോ അക്കാദമി പറയുന്നത്.

 രസീത് ഇല്ല

രസീത് ഇല്ല

ജൂബിലി ആഘോഷങ്ങള്‍ക്ക് തങ്ങള്‍ പണം നല്‍കിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പണം വാങ്ങിയതായി ഒരു രശീത് പോലുമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

English summary
Income Tax enquiry against Lakshmi Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X