മോദിയെ നേരിടാന്‍ കൂട്ടുപിടിച്ചത് ചോറ്റാനിക്കര അമ്മയെ! ലോക്കറ്റ് വാങ്ങിയാല്‍ കള്ളപ്പണം വെളുക്കുമോ?
രണ്ട് ദിവത്തിനിടെ 30 ലക്ഷം രൂപയുടെ ലോക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 90 വ്യക്തികളാണ് ലോക്കറ്റ് വാങ്ങിയത്. പത്ത് ഗ്രാമാണ് ഒരു ലോക്കറ്റ്.
കൊച്ചി : രാജ്യത്ത് 500, 1000 രൂപ അസാധുവാക്കിയതിനു പിന്നാലെ കള്ളപ്പണം കൈയില്‍ സൂക്ഷിച്ചവര്‍ക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. എങ്ങനെയെങ്കിലും കള്ളപ്പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഇതിനായി ഗൂഗിളിന്റെ സഹായം തേടിയവരും കുറവില്ല.കള്ളപ്പണം വെറുതെ കളയുകയോ കത്തിച്ചു കളയുകയോ അല്ലാതെ വഴിയില്ല. അതിനു തയ്യാറാകാതെ ചിലര്‍ മോക്ഷം കിട്ടാന്‍ ദൈവത്തിന് വെറുതെ കൊടുത്തു.
ചോറ്റാനിക്കര അമ്മയെ കൂട്ടു പിടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ ലോക്കറ്റ് വില്‍പ്പനയെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു.

വില്‍പ്പന നോട്ട് നിരോധനത്തിന് പിന്നാലെ
രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നത് നവംബര്‍ എട്ടിനായിരുന്നു. ഇതിനു പിന്നാലെ 9, 10 തീയതികളിലാണ് റെക്കോര്‍ഡ് ലോക്കറ്റ് വില്‍പ്പന ക്ഷേത്രത്തില്‍ നടന്നത്. ചോറ്റാനിക്കര ദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്.

നീക്കം കള്ളപ്പണം വെളുപ്പിക്കാന്‍
രണ്ട് ദിവത്തിനിടെ 30 ലക്ഷം രൂപയുടെ ലോക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 90 വ്യക്തികളാണ് ലോക്കറ്റ് വാങ്ങിയത്. പത്ത് ഗ്രാമാണ് ഒരു ലോക്കറ്റ്. 3000ത്തിലധികം രൂപയാണ് ഒരു ലോക്കറ്റിന്‍റെ വില. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചാണ ലോക്കററുകള്‍ വിറ്റിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് ഇതെന്നാണ് സൂചന.

റെക്കോഡ് വില്‍പ്പന
രണ്ട് ദിവസം കൊണ്ട് റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷം കൊണ്ട് നടക്കുന്ന വില്‍പ്പനയാണ് രണ്ട് ദിവസത്തിനുള്ളില്‍ നടന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം. വിവരം പുറത്തറിഞ്ഞതിനു പിന്നാലെ ക്ഷേത്ര ജീവനക്കാരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ട് സ്വീകരിക്കരുതെന്ന നിര്‍ദേശം ലഭിച്ചത് പതിനൊന്നാം തീയതിയാണെന്നാണ് ഇവര്‍ പറയുന്നത്.

രസീതുകള്‍ ഇല്ല
സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കും. ക്ഷേത്രത്തിലെ രസീതുകളില്‍ ലോക്കറ്റ് വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളില്ല. ദിവസേന നിരവധി പേര്‍ വന്നു പോകുന്ന ക്ഷേത്രത്തില്‍ ആര് വാങ്ങി എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് ജീവനക്കാരും പറയുന്നു.

അന്വേഷണം
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലോക്കറ്റ് വില്‍പ്പന ഉണ്ട്. നോട്ട് നിരോധനത്തിനു പിന്നാലെ പല ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ വന്‍ തോതില്‍ ലോക്കറ്റ് വില്‍പ്പന നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് അധികൃതര്‍ പറയുന്നത്.ഇതിനെ കുറിച്ച് പരിശോധന നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications