കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ വരാന്‍ പോകുന്നത് കൊടുംചൂട്; ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന് ലോകബാങ്ക്

Google Oneindia Malayalam News

തിരുവനന്തപുരം: അതിശക്തമായ ഉഷ്ണതരംഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. അപകടകരമായ വേഗത്തിലാണ് ഇന്ത്യയില്‍ ചൂട് വര്‍ധിക്കുന്നത്. ഉടന്‍ തന്നെ ലോകത്തില്‍ ആദ്യമായി മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് ഉഷ്ണതരംഗം വര്‍ധിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രവചനം.

ക്ലൈമറ്റ് ഇന്‍വെസ്റ്റ് ഓപ്പര്‍ചുനിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിംഗ് സെക്ടര്‍ എന്ന ലോക ബാങ്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യ അതിരൂക്ഷമായ ഉഷ്ണത്തിലൂടെ കടന്നുപോകുക. നേരത്തെ ഇത് ഇന്ത്യയില്‍ അനുഭവപ്പെടുമെന്നും, ദീര്‍ഘകാലം ആ ഉഷ്ണം നിലനില്‍ക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

1

ഈ വര്‍ഷം ഏപ്രില്‍ ഇന്ത്യ ഭീകരമായ ഉഷ്ണത്തിലൂടെയായിരുന്നു കടന്നുപോയത്. രാജ്യത്തെ ചുട്ടുപ്പൊളിക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്കാണ് ഈ സമയം സാക്ഷ്യം വഹിച്ചത്. തലസ്ഥാന നഗരിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂട് എത്തിയിരുന്നു. മാര്‍ച്ച് മാസത്തിലുള്ള പതിവില്‍ കവിഞ്ഞുള്ള ചൂടാണ് അനുഭവപ്പെട്ടത്.മാര്‍ച്ചിലാണ് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്.

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

ഇന്ത്യ ക്ലൈമറ്റ് ആന്‍ഡ് ഡെലെപ്‌മെന്റ് പാര്‍ട്‌ണേഴ്‌സ് മീറ്റിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് ലോകബാങ്ക് നടത്തുന്നതാണ് ഈ യോഗം. മനുഷ്യന് താങ്ങാവുന്നതിലും, അതായത് പിടിച്ച് നില്‍ക്കാവുന്ന പരിധിക്കും അപ്പുറത്തേക്ക് ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ദക്ഷിണേഷ്യയില്‍ ആകെ ഉയരുന്ന ചൂടിനെ കുറിച്ച് നേരത്തെ കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും ലോകബാങ്ക് പറയുന്നു. നേരത്തെ ഐപിസിസി റിപ്പോര്‍ട്ടില്‍ ഇന്ത്യ ഉപഭൂഖണ്ഡം അതിശക്തമായ ഉഷ്ണതരംഗത്തില്‍ ദുരിതമനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജി20 ക്ലൈമറ്റ് റിസ്‌ക് അറ്റ്‌ലസും 2021ല്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധിച്ചാല്‍ ഉഷ്ണതരംഗങ്ങള്‍ ഇപ്പോഴുള്ളതിന്റെ 25 മടങ്ങ് വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. 2036-65 കാലഘട്ടങ്ങളിലായി ഇത് സംഭവിക്കുമെന്നും ജി20 അറ്റ്‌ലസ് സൂചിപ്പിച്ചിരുന്നു.

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

ഇന്ത്യയിലൊന്നാകെ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം സാമ്പത്തിക മേഖലയെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഉല്‍പ്പാദനം കുറയുന്നതിലൂടെ ഇന്ത്യ പ്രതിസന്ധി നേരിടുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ 75 ശതമാനം തൊഴിലാളികളും വെയില്‍ കൊണ്ടുള്ള ജോലിയാണ് എടുക്കുന്നത്. ജീവന് തന്നെ അപകടകരമായ രീതിയില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ഉറപ്പായും ആ ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ല.

ആഗോള തലത്തില്‍ 2030ഓടെ ഉണ്ടാവുന്ന 80 മില്യണ്‍ തൊഴില്‍ നഷ്ടത്തില്‍ 34 മില്യണും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ ജിഡിപിയില്‍ 4.5 ശതമാനം നഷ്ടമാണ് ഇതിലൂടെയുണ്ടാവും. 101 ബില്യണ്‍ മണിക്കൂറുകളും ഒരു വര്‍ഷം നഷ്ടമാകും. താപനില കുറഞ്ഞില്ലെങ്കില്‍ പൊതുജനാരോഗ്യവും, ഭക്ഷ്യ സുരക്ഷയും വരെ താളം തെറ്റുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
india will witness heavy waves that will break the survival limit of humans says world bank report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X