വന്ദേഭാരത് മറ്റു ട്രെയിനുകളുടെ വഴി മുടക്കുന്നില്ല; ട്രെയിനുകൾ ഓടുന്നത് കൃത്യസമയത്ത്
തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമ്പോഴെല്ലാം സാധാരണ ട്രെയിനുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ചിന്ത മറ്റു ട്രെയിനുകൾ വൈകുമല്ലോ എന്നാണ്. എന്നാൽ ഇതിന് പ്രതികരണവുമായി രം ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ മറ്റ് ട്രെയിനുകളുടെ സമയനിഷ്ഠയ്ക്ക് തടസമാകില്ല എന്നാണ് സതേൺ റെയിൽവേ പ്രതികരിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുമോ എന്ന ആശങ്കയുയരുന്നുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനുകൾക്ക് മുൻ ഗണന നൽകാൻ മറ്റു ട്രെയിനുകൾ പിടിച്ചിടില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. നേരത്തെ കസർ ഗോഡ് - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള സമയം 10 മിനിറ്റ് ദീർഘിപ്പിച്ചിരുന്നു. ഷൊർണൂർ- എറണാകുളം സ്റ്റേഷനുകളിൽ എത്തുന്ന സമയം പഴയതു തന്നെയാണ്.

എറണാകുളം-അമ്പലപ്പുഴ റൂട്ടിൽ സിം ഗിൾ ലൈൻ ആയതു കൊണ്ട് തന്നെ വന്ദേഭാരത് പോകുന്ന സമയത്ത് രണ്ട് പാസഞ്ചർ ട്രെയിനുകൾക്ക് ക്രോസിം ഗ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ അവയുടെ സമയവും 20 മിനിറ്റ് നേരത്തേയാക്കി ഇന്ത്യൻ റെയിൽവേ മാറ്റിയിട്ടുണ്ട്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ പോകുന്ന ജനശദാബ്ദി എക്സ്പ്സിനും ഇതു പോലെ ചേർത്തലയിൽ ക്രോസിം ഗ് ഉണ്ട്. ഇതു കാരണം ട്രെയിൻ പിടിച്ചിടുന്ന പതിവും ഉണ്ട്. എന്നാൽ അവസാന സ്റ്റേഷനായ തിരുവനന്തപുരത്ത് കൃത്യസമയത്ത് എത്താറുണ്ട്. രാജധാനി എക്‌സ്പ്രസ് നിശ്ചിത സമയക്രമത്തില്‍ത്തന്നെ ഓടിക്കണമെന്നാണ്.
ദിവസങ്ങൾക്ക് മുൻപ് തലസ്ഥാന ന ഗരിയിലും മറ്റിടങ്ങളിലുമായി പെയ്ത മഴ ട്രെയിൻ യാത്രകളെയും ദുസ്സഹമാക്കി. കൊച്ചുവേളിയിലെ വെള്ളക്കെട്ടും തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള മണ്ണിടിച്ചിലും ട്രെയിൻ സമയം ദീർഘ നേരം നീണ്ടു പോകാൻ കാരണമായി. അതേ സമയം മിക്ക ട്രെയിനുകളും വൈകിയോടുന്നുവെന്ന പരാതികൾ യാത്രക്കാരുടെ ഭാ ഗത്ത് നിന്നും ഉയരുന്നുണ്ട്. എന്നാൽ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്, എറണാകുളം-കായംകുളം എക്‌സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് കഴിഞ്ഞയാഴ്ച്ച കൃത്യസമയം പാലിക്കാനായിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
കേരളത്തിനായി മൂന്നാമത്തെ വന്ദേഭാരത് അവതരിപ്പിച്ച വേളയിലാണ് യാത്രക്കാരുടെ ആശങ്ക വീണ്ടും ഉയർന്നത്. തമിഴ്നാട്- കേരളം - കർണാടകം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചെന്നൈ- ബം ഗളൂരു- എറണാകുളം ന രങ്ങൾ വഴിയാണ് സർവ്വീസ് നടത്തുക.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications