കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാ വിലക്ക് ഇന്ന് അവസാനിക്കും: ഇന്‍ഡിഗോയിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ച് ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ഏര്‍പ്പെടുത്തി യാത്രാ വിലക്ക് ഇന്ന് അവസാനിക്കും. എന്നാല്‍ ഇപി കടുത്ത പ്രതിഷേധത്തിലാണ്. ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

1

അതേസമയം ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചാല്‍ ഇപിക്ക് കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

അതേസമയം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇപി പ്രതിയായ കേസില്‍ അന്വേഷണം എവിടെയുമെത്തിയില്ല. വിമാനത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ വലിയ വിവാദമായ സംഭവമായിരുന്നു. സംഭവം പരിശോധിച്ച ശേഷമാണ് ഇന്‍ഡിഗോ ഇപി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേലര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ച വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇപി ജയരാജന് മൂന്നാഴ്ച്ചത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് താന്‍ ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ജയരാജന്‍ നിലപാടെടുത്തത്.

അതേസമയം സംസ്ഥാനത്തിനുള്ളിലെ യാത്രയ്ക്ക് വിമാന സൗകര്യം വളരെ കുറവാണ്. അതുകൊണ്ട് ജയരാജന്റെ വാശി എത്ര കാലം നില്‍ക്കും എന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ പറക്കാന്‍ ഇന്‍ഡിഗോ വിമാനം മാത്രമാണ് ഉള്ളത്.

മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കെല്ലാം ഈ സര്‍വീസ് വലിയ ആശ്വാസമാണ്. നിരവധി പേര്‍ ആ സര്‍വീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജയരാജന്‍ ബഹിഷ്‌കരിച്ചലും ഇന്‍ഡിഗോയ്ക്ക് പ്രശ്‌നമില്ല. പക്ഷേ എളുപ്പത്തില്‍ ചിലയിടങ്ങളില്‍ എത്താന്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് എത്തിപ്പെടാന്‍ സാധിക്കില്ല.

വടക്കന്‍ മലബാറില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കും, തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആശുപത്രികളില്‍ ഉള്‍പ്പെടെ അടിയന്തരമായി പോകേണ്ടവര്‍ക്കും ഏക ആശ്രയമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ. സംസ്ഥാനത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന വിമാനവും കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ ആണ്.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

ഇതൊക്കെയുള്ളത് കൊണ്ട് ജയരാജന്റെ വാശി വില പോകാന്‍ സാധ്യതയില്ല. അതേസമയം ഇപിക്കെതിരായ കേസിന്റെ തുടര്‍ നടപടികള്‍ ഇതുവരെ മുന്നോട്ട് പോയിട്ടില്ല. മൊഴി രേഖപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയില്ലെന്നാണ് പോലീസ് പറയുന്ന കാരണം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഇവരുടെ ജാമ്യ വ്യവസ്ഥയില്‍ പറയുന്നത്.

ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!

English summary
indigo ban will end today, ep jayarajan says never in life fly in indigo flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X