അബ്ദുൾ വഹാബിനെ ഐഎൻഎലിൽ നിന്ന് പുറത്താക്കാൻ നീക്കം? പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്ര നേതൃത്വം
കോഴിക്കോട്: ഐഎൻഎലിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടേക്കുമെന്ന നിലയിലാണ് ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ. അനുരഞ്ജന ചർച്ചകൾ തുടരാമെന്ന നിലയിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും എത്തിയിട്ടുണ്ട്. എന്നാൽ അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന മറ്റ് ചില സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ദേശീയ പ്രസിഡന്റ് നീക്കിയ പ്രൊഫ എപി അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ നീക്കം നടക്കുന്നു എന്നാണ് ആക്ഷേപം. അത്തരമൊരു ഗൂഢാലോചന സംശയിക്കാനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നാണ് വിവരം.

എപി അബ്ദുൾ വഹാബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ദേശീയ ജനറൽ സെക്രട്ടറി കത്ത് നൽകിയിരിക്കുന്നു എന്നാണ് വിവരം. ഈ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ഒരു മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയും ആയ അഹമ്മദ് ദേവർകോവിൽ, ദേശീയ ട്രഷറർ ഡോ എഎ അമീൻ, ദേശീയ വൈസ് പ്രസിഡന്റ് കെഎസ് ഫക്രുദ്ദീൻ എന്നിവരാണ് അന്വേഷണ കമ്മീഷൻ.

മൂന്ന് മാസത്തിനുള്ളിൽ വിശദമായ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാൻ ആണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം എന്നറിയുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് പ്രൊഫ എപി അബ്ദുൾ വഹാബിനും ലഭിച്ചിട്ടുണ്ട്. പാർട്ടിയിൽ അനുരഞ്ജന ചർച്ചകൾ വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.

പഴയ ഡേറ്റിൽ ആണ് ഇങ്ങനെ ഒരു കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എപി അബ്ദുൾ വഹാബ് പറയുന്നത്. നാല് ദിവസം മുമ്പാണ് അദ്ദേഹത്തിന് ഈ കത്ത് ലഭിക്കുന്നത്. തനിക്കെതിരെ അതീവ ഗുരുതരമായ ആറ് ആരോപണങ്ങളാണ് അതിൽ ഉന്നയിച്ചിരിക്കുന്നത് എന്നും അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന പ്രവർത്തക സമിതി തന്നെ പരിശോധിച്ച് അടിസ്ഥാന രഹിതം എന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ ആരോപണങ്ങൾ വരെ ഇതിൽ ഉണ്ട് എന്നാണ് പറയുന്നത്.

പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പുകൾ മറികടന്ന് മെമ്പർഷിപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് കാസിം ഇരിക്കൂർ വിഭാഗം. ഈ ഘട്ടത്തിൽ അബ്ദുൾ വഹാബിനെ മനപ്പൂർവ്വം പ്രതിരോധത്തിലാക്കാനാണ് ഇപ്പോൾ ഇങ്ങനെ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത് എന്നാണ് ആരോപണം. മൂന്ന് മാസം അബ്ദുൾ വഹാബിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയാൽ, അത് മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ കാസിം വിഭാഗത്തിന് ഗുണം ചെയ്യുമെന്നും ആക്ഷേപമുണ്ട്.

മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പുതിയ കമ്മിറ്റി നിലവിൽ വരുമ്പോൾ എപി അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കം എന്നും ആരോപണമുയർന്നുകഴിഞ്ഞിട്ടുണ്ട്. ജൂലായ് 25 ലെ അലങ്കോലമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എപി അബ്ദുൾ വഹാബിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ദേശീയ പ്രസിഡന്റ് ഇടപെട്ട് നീക്കിയിരുന്നു. സാങ്കേതികമായി അബ്ദുൾ വഹാബ് ഇപ്പോഴും ഐഎൻഎലിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

പാർട്ടിയിലെ പിളർപ്പ് തെരുവ് സംഘർഷമായി പുറത്ത് വന്നതിന് ശേഷം ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയും ആയ അഹമ്മദ് ദേവർകോവിൽ ഈ വിഷയത്തിൽ പക്ഷം പിടിച്ചുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. ഈ വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കരുത് എന്ന കർശന നിർദ്ദേശം അഹമ്മദ് ദേവർകോവിലിന് എൽഡിഎഫ് നേതൃത്വം നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ കാസിം ഇരിക്കൂർ വിഭാഗം നടത്തിയ യോഗത്തിൽ മന്ത്രി പങ്കെടുത്തത്. പാർട്ടിയിൽ നിന്ന് പുറത്ത് പോയവർ പുറത്ത് തന്നെ എന്നൊരു പ്രതികരണവും അതിന് ശേഷം മന്ത്രി നടത്തിയിരുന്നു. ഇതേ അഹമ്മദ് ദേവർകോവിൽ തന്നെയാണ് അന്വേഷണ കമ്മീഷനിലെ പ്രധാനി എന്നതും ശ്രദ്ധേയമാണ്.

പാർട്ടിയിലെ അനുരഞ്ജന ചർച്ചകൾ ആവശ്യമില്ലെന്ന് പരസ്യമായി വാർത്താ സമ്മേളനത്തിൽ പറഞ്ഞ ആളാണ് ഡോ അമീൻ. ഐക്യ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയുള്ള ഡോ അമീനും അന്വേഷണ കമ്മീഷനിലെ അംഗമായി എത്തുമ്പോൾ വഹാബ് വിഭാഗത്തിന്റെ സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. നിലവിൽ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാർട്ടിയിലെ പ്രബല വിഭാഗം എപി അബ്ദുൾ വഹാബിനെ ആണ് പിന്തുണയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അനുരഞ്ജന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് കാന്തപുരം വിഭാഗം നേതാക്കളായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ. ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ ഒരു വിഭാഗം പാലിച്ചില്ലെന്ന് കാണിച്ച് കാന്തപുരം വിഭാഗം നേതാക്കൾ ചർച്ചകൾ മരവിപ്പിച്ചിരുന്നു. ഇനിയൊരു ഒത്തുതീർപ്പിനുള്ള സാധ്യതകളില്ല എന്ന വിലയിരുത്തലിൽ ആയിരുന്നു ഇത്. കാസിം ഇരിക്കൂർ വിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു കാന്തപുരം വിഭാഗം നേതാക്കളുടെ പ്രതികരണം. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

കാന്തപുരം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് വലിയ എതിർപ്പുണ്ടാകും എന്ന സാഹചര്യത്തിലാണ് കാസിം ഇരിക്കൂർ വിഭാഗം വീണ്ടും ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചത് എന്നാണ് സൂചന. ചർച്ചകൾ ഒരു ഘട്ടത്തിലും മരവിപ്പിച്ചിട്ടുണ്ടായിരുന്നില്ല എന്നാണ് കാസിം ഇരിക്കൂർ കഴിഞ്ഞ ദിവസം വൺഇന്ത്യയോട് പ്രതികരിച്ചിരുന്നത്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരമൊരു ഘട്ടത്തിൽ അബ്ദുൾ വഹാബിനെതിരെയുള്ള ദേശീയ നേതൃത്വത്തിന്റെ നീക്കം അനുരഞ്ജന ചർച്ചകൾക്ക് വീണ്ടും തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇതിനിടെ പാർട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം എന്ന് സിപിഎം നേതൃത്വം ഐഎൻഎലിന് അന്ത്യശാസനം നൽകിയിരുന്നു. ഐഎൻഎൽ പിളർന്നാൽ രണ്ട് കൂട്ടർക്കും എൽഡിഎഫിൽ നിൽക്കാൻ കഴിയുമെന്ന് കരുതേണ്ട എന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒരു ഐഎൻഎൽ മാത്രമേ എൽഡിഎഫിൽ ഉണ്ടാകൂ എന്നും സിപിഎം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications