'ലീഗിനെ കുഞ്ഞാലിക്കുട്ടി ആർഎസ്എസിന് വിറ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ
കോഴിക്കോട്: ഖുറാന്റെ മറവില്‍ കളളക്കടത്ത് നടത്തിയെന്ന ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ ഇസ്ലാം വിരുദ്ധ അജണ്ടയ്ക്ക് മുസ്ലീം ലീഗും കോണ്‍ഗ്രസും ചൂട്ട് പിടിക്കുകയാണ് എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണം. സിപിഎമ്മാണ് യഥാര്‍ത്ഥ ശത്രു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിന് അര്‍ത്ഥം മുസ്ലീം ലീഗിനെ ആര്‍എസ്എസിന് വിറ്റു എന്നാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.
സിപിഎമ്മിനെയും ജലീലിനെയും അടിക്കാനുള്ള വടി തേടുന്ന മുസ്ലിം ലീഗുകാർ യഥാർത്ഥത്തിൽ സമുദായത്തെ ഒറ്റുകൊടുക്കുകയാണ് ശത്രുക്കൾക്ക് എന്നും കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി. മോദിയെയും ഹിന്ദുത്വയെയും നേരിടാൻ പടച്ചട്ടയണിഞ്ഞ് ഡൽഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാപ്പയെ ആർ.എസ്. എസ് ആസ്ഥാനമായ നാഗ്പൂരിലേക്ക് കൊണ്ടുപോയി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയോ എന്നും കാസിം ഇരിക്കൂർ പരിഹസിച്ചു.

ആർഎസ്എസിനെ വിശ്വസിക്കരുത് മക്കളേ
ആർ.എസ്.എസിന് കുഞ്ഞാലിക്കുട്ടി മുസല്ല വിരിക്കുമ്പോൾ എന്ന തലക്കെട്ടിലാണ് കുറിപ്പ്: '' ബഹറിൽ മുസല്ലയിട്ട് നമസ്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുത് മക്കളേ എന്ന സി.എച്ച് മുഹമ്മദ് കോയസാഹിബ് 1977 മേയ് ഒന്നിന് കോഴിക്കോട്ട് യങ്സ്പീക്കേഴ്സ് ഫോറത്തിെൻറ ക്യാമ്പിൽ യുവാക്കൾക്ക് നൽകിയ താക്കീത് മുസ്ലിം ലീഗുകാർ ഇടക്കിടെ അയവിറക്കാറുണ്ട്. അധികാരത്തിെൻറ ഓരത്തൂകൂടി പോകാൻ പോലും ആർ.എസ്.എസിന് ത്രാണിയില്ലാത്ത ഒരു കാലഘട്ടത്തിലാണ് സംഘ്പരിവാർ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ക്രാന്തദർശിയായ സി.എച്ച് അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത്.

ഒരേ തൂവൽ പക്ഷികൾ
കാലത്തിെൻറ അപ്രതിഹത പ്രവാഹത്തിനിടയിൽ ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭരിക്കുന്ന പാർട്ടിയായി മാറി. ജർമനിയിൽ നാസിസവും ഇറ്റലിയിൽ ഫാഷിസവും 1930-1945 കാലഘട്ടത്തിൽ കാഴ്ചവെച്ച ഭൂരിപക്ഷാധിപത്യത്തിെൻറയും ഹിംസയുടെയും ഭീതിജനകമായ ഒരിന്ത്യൻ വകഭേദം 2014 തൊട്ട് നരേന്ദ്രമോദിയുടെ കാർമകിത്വത്തിൽ ഇവിടെ നടപ്പാക്കുമ്പോൾ ലോകം അതീവ ഉത്ക്കണ്ഠയോടെയാണ് ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. ഹിറ്റ്ലറും മുസ്സോളനിയും നരേന്ദ്രമോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് വിവരമുള്ളവർ നമ്മോട് വിളിച്ചുപറയുന്നു.

കാവിരാഷ്ട്രീയത്തെ വെറുക്കുന്നു
നാസിസവും ഫാഷിസവും ഹിന്ദുത്വ കാപാലികതയുടെ മുന്നിൽ ഒന്നുമല്ലെത്ര. ഹിന്ദുത്വ ആശയങ്ങളോടും ഭരണകൂടത്തോടും അടുത്തിടപഴകുന്നത് പോലും വലിയ പാതകമായാണ് ഭൂരിപക്ഷസമൂഹത്തിലെ സുമനസ്സുകൾ കരുതുന്നത്. ന്യൂനപക്ഷമാവട്ടെ, ഒരിക്കലും അടുക്കാനോ ഐക്യപ്പെടാനോ സാധ്യമല്ലാത്ത അത്യന്തം അപകടകാരികളാണ് കാവിധ്വജവാഹകരെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് ഇന്ത്യയിലുടനീളം ഹിന്ദുത്വയുടെ ഇരകളും പ്രതിയോഗികളുമായ മുസ്ലിംകൾ കാവിരാഷ്ട്രീയത്തെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി വിളിച്ചുകൂട്ടുന്ന സൗഹൃദയോഗങ്ങളിൽ പങ്കെടുക്കുന്നത് പോലും വലിയ പാതകമായാണ് മുസ്ലിംകൾ കരുതുന്നത്.

ഇവിടെ ബോൻസായി ചെടി പോലെ
‘അധികാരം ഇരന്നുവാങ്ങുന്ന സൂഫി ഭിക്ഷുക്കളെ' കുറിച്ച് ജമാഅത്തെ ഇസ്ലാമി ജിഹ്വ (പ്രബോധനം 2016 ഏപ്രിൽ 1 ) ഒരു പാട് കണ്ണീർ വാർത്തു. എ.പി അബ്ദുല്ലക്കുട്ടി എന്ന രാഷ്ട്രീയ ഭിക്ഷാംദേഹി ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോൾ കേരളീയർക്ക് അതുൾക്കൊള്ളാൻ സാധിച്ചില്ല. മനസ് കൊണ്ട് വെറുത്തു; ശാപവചസ്സുകൾ ചൊരിഞ്ഞു. ആർ.എസ്.എസ് രാഷ്ട്രീയത്തോടുള്ള കേരളീയ മനസ്സിെൻറ അകൽച്ചയും ഐത്തവും ഇന്നും നിലനിൽക്കുന്നത് കൊണ്ടാണ് രാജ്യത്തുടനീളം ബി.ജെ.പി പടർന്നുപന്തലിച്ചിട്ടും ഇവിടെ ബോൻസായി ചെടി പോലെ ആ പാർട്ടി വളർച്ചമുട്ടി നിൽക്കുന്നത്..

പൈതൃകം കളഞ്ഞു കുളിക്കാൻ ഞങ്ങളില്ല
എന്തുകൊണ്ട് കേരളം താമര വിരിയിക്കാൻ മാത്രം ചെളിക്കുണ്ടാവുന്നില്ല എന്ന ചോദ്യമുയർത്തിയ ജെഫ്രലെറ്റിനെ ( Christophe Jaffrelot ) പോലുള്ളവർ നൽകുന്ന ഉത്തരങ്ങളിലൊന്ന് ന്യൂനപക്ഷങ്ങൾ - മുസ്ലിംകളും ക്രിസ്ത്യാനികളും ആ പാർട്ടിയോട് കാണിക്കുന്ന വിപ്രതിപത്തി കേരളീയ സാമൂഹിക ചിന്താമണ്ഡത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ്. ബി.ജെ.പിയെ സ്വീകരിക്കുക എന്നാൽ മുഖ്യധാരയിൽനിന്ന് വ്യതിചലിക്കുന്നതിന് സമാനമാണ്. ചരിത്രകാരനായ കെ.എം പണിക്കർ സൂചിപ്പിച്ചത് പോലെ, നവോത്ഥാന, പുരോഗമന ആശയങ്ങൾ ഉഴുതിമറിച്ച മണ്ണിൽ കാവിരാഷ്ട്രീയത്തിെൻറ സങ്കുചിത കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ ഹൈന്ദവസമൂഹം മുന്നോട്ടുവരുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു വലിയ പൈതൃകം കളഞ്ഞു കുളിക്കാൻ ഞങ്ങളില്ല എന്ന ഉറച്ചബോധ്യത്തോടെയാണ്.

കേരളത്തിന് ഒരു ഹിന്ദുത്വ അജണ്ട
ആ ബോധ്യമാണ് എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒരേ ചരടിൽ കോർത്തു വിശാല ഹിന്ദുഐക്യം എന്ന സംഘ്പരിവാൾ അജണ്ട സാക്ഷാത്കരിക്കുന്നതിൽ തടസ്സം നിൽക്കുന്നത്. എത്ര കാലമായി ആർ.എസ്.എസ് കേരളത്തിന് ഒരു ഹിന്ദുത്വ അജണ്ട തയാറാക്കിക്കൊണ്ടിരിക്കുന്നത്.? നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് കേരളത്തിെൻറ കാര്യം നോക്കാൻ ഒരു വിങ് തന്നെ ഗവേഷണത്തിലേർപ്പെട്ടിരിക്കയാണെത്ര. എന്നിട്ടെന്തു ഫലം? കെ.ജി മാരാർക്കുശേഷം, ഒ. രാജഗോപാൽ അല്ലാതെ മറ്റൊരു നല്ല നേതാവിനെ പാർട്ടിക്ക് മുന്നിൽ നിറുത്താൻ കഴിഞ്ഞോ? നിലവിലെ നേതാക്കളുടെ നേതൃഗുണവും കാര്യശേഷിയും ദിവസേന നമ്മൾ കാണുന്നില്ലേ?

കാൽ കാശിന്റെ വില കൽപിക്കുന്നുണ്ടോ?
കെ. സുരേന്ദ്രെൻറ ദിനേനയുള്ള ജൽപനങ്ങൾ പണ്ടെപ്പോഴോ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ, അടുത്തൂൺ പറ്റിയ ഏതാനും പത്രക്കാർ എഴുതിക്കൊടുക്കുന്ന വിവരക്കേടുകളല്ലേ? ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സന്ദീവ് വാര്യരുടെയും ബി. ബിഗോപാലകൃഷ്ണെൻറയും നിലവാരവും ജനം ദിനേന അളക്കുന്നുണ്ടല്ലോ! ഡൽഹിയിൽ ചെന്ന് മന്ത്രിക്കുപ്പായമിട്ട വി.മുരളീധരെൻറ രാഷ്ട്രീയ നിലപാടിന് കാൽകാശിെൻറ വില ആരെങ്കിലും കൽപിക്കുന്നുണ്ടോ? കേരളത്തിലെ ബി.ജെ.പി ഒരു മീഡിയേപ്രാഡക്ടറ്റ് മാത്രമാണ്. മീഡിയ വിചാരിച്ചാൽ എഴുതിത്തള്ളാവുന്ന ഒരു ശക്തി!

എന്നാൽ നമ്മുടെ കഥ കഴിഞ്ഞു
ഈ അവസ്ഥക്കു മാറ്റമുണ്ടാക്കാനും കാവി രാഷ്ട്രീയത്തെ വളർത്തി അധികാരത്തിലേക്ക് ആനയിക്കാനും ഏതെങ്കിലുമൊരു കൂട്ടർക്ക് സാധിക്കുമെങ്കിൽ അത് മുസ്ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ ആയിരിക്കും. 26 ശതമാനം വരുന്ന മുസ്ലിംകളെ കൊണ്ട് ആർ.എസ്.എസ് അല്ല നമ്മുടെ ശത്രു എന്ന് വിശ്വസിപ്പിക്കാനും പറയിപ്പിക്കാനും ആർക്കെങ്കിലും സാധിച്ചാൽ ബി.ജെ.പി ജയിച്ചു. കൊടുങ്കാട് വെട്ടിത്തെളിയിക്കാൻ വരുന്ന സംഘത്തെ കണ്ട് മുത്തശ്ശിമരം ചോദിച്ചെത്ര അവരുടെ കൂട്ടത്തിൽ നമ്മുടെ ആളുകൾ ആരെങ്കിലുമുണ്ടോ എന്ന്. കോടാലിപ്പിടിയും മഴുവിെൻറ കൈപിടിയും മരം കൊണ്ട് ഉണ്ടാക്കിയതാണെന്ന മറുപടി കേട്ടപ്പോൾ ആ മുത്തശ്ശി നെറുവീർപ്പോടെ പറഞ്ഞെത്ര; എന്നാൽ നമ്മുടെ കഥ കഴിഞ്ഞു!

കാവിരാഷ്ട്രീയവുമായി ഗാഢബാന്ധവം
സമുദായത്തിലെ കോടാലിപ്പിടികൾ കേരളത്തിലെ മുസ്ലിംകളെ ബി.ജെ.പിയിലേക്ക് മാർഗ്ഗം കൂട്ടാൻ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നതിെൻറ തെളിവാണ് സി.പി.എമ്മാണ് നമ്മുടെ യഥാർഥ ശത്രുവെന്നും ബി.ജെ.പി മിത്രങ്ങളാണെന്നുമുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പുതിയ ക്ലാസ്. ഓൺലൈനിലൂടെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ലീഗ് ലീഡർ നടത്തിയ ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകരവും വിചിത്രവുമായ ക്ലാസ് ഇതുവരെ നിഷേധിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല.. അത്രമാത്രം കാവിരാഷ്ട്രീയവുമായി കുഞ്ഞാപ്പ ഗാഢബാന്ധവത്തിലേർപ്പെട്ടിരിക്കുന്നു.

ആർ.എസ്.എസിന് വിറ്റു
മുസ്ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി ആർ.എസ്.എസിന് വിറ്റു എന്ന് പറയുന്നതാവും ശരി. അതിെൻറ ദുരന്തഫലങ്ങളാണ് കേരളമിന്ന് അനുഭവിക്കുന്നത്. കോലീബി സഖ്യം എന്നാൽ ഇന്നലെവരെ തെരഞ്ഞെടുപ്പുകൾ വരുന്ന സമയത്ത് നടത്തുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ താൽക്കാലിക ഇടപാടുകളുടെ ഓമനപ്പേരായിരുന്നു. ഇന്നത് പരിണാമദശകൾ പലതും പിന്നിട്ടിരിക്കുന്നുവെന്നതിെൻറ വാർത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിലെ ഒരു ഘടകകക്ഷിയാക്കി ബി.ജെ.പിയെ പരിഗണിക്കുന്ന തരത്തിലേക്ക് കുഞ്ഞാലിക്കുട്ടി മാനസികമായി അവരുമായി അടുത്തുകഴിഞ്ഞു. അതിൽനിന്ന് ഇനി പിന്തിരിയാൻ ശ്രമിച്ചാൽ കുടുങ്ങുന്നത് കുഞ്ഞാലിക്കുട്ടിയായിരിക്കും.

മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയോ
പിണറായി സർക്കാരിെൻറ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച അങ്കലാപ്പും യു.ഡി.എഫിെൻറ ശൈഥില്യവും ഒത്തുവന്നപ്പോൾ നിർഗളിച്ച അധികാരദുര മൂത്ത നട്ടുച്ചപ്പിരാന്ത് , രാഷ്ട്രീയത്തിെൻറ നടപ്പുശീലങ്ങളെ മുഴുവനും തട്ടിമാറ്റി, ‘ മണിച്ചിത്രത്താഴി'ൽ മോഹൻ ലാൽ പറയും പോലെ, എല്ലാ ‘കൺവെൻഷനൽ മെത്തേഡുകളും തട്ടിമാറ്റി'' വലിയൊരു പരീക്ഷണത്തിന് കുഞ്ഞാലിക്കുട്ടിയെ േപ്രരിപ്പിക്കുന്നത്. 2017ൽ ഇ. അഹമ്മദിെൻറ വിയോഗശേഷം മോദിയെയും ഹിന്ദുത്വയെയും നേരിടാൻ പടച്ചട്ടയണിഞ്ഞ് ഡൽഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാപ്പയെ ആർ.എസ്. എസ് ആസ്ഥാനമായ നാഗ്പൂരിലേക്ക് കൊണ്ടുപോയി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയോ എന്നാണ് സംശയിക്കേണ്ടത്. ആളാകെ മാറിയിരിക്കുന്നു!

പച്ച മനസ്സ് കാവിഛായ പുരണ്ടിരിക്കുന്നു
കോൺഗ്രസുകാരും ബി.ജെ.പിക്കാരുമായി ഏതെക്കെയോ രഹസ്യതാവളങ്ങളിൽ ഇക്കഴിഞ്ഞ മൂന്നുകൊല്ലം സംഗമിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. കെ. സുരേന്ദ്രനോ വി.മുരളീധരനോ പറയുന്നതെന്തും, ലഫ്ള്' തെറ്റാതെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ച് അപഹാസ്യനാവുന്നത് ശ്രദ്ധിച്ചുവോ? മുസ്ലിം യൂത്ത്ലീഗുകാരും യൂത്ത് കോൺഗ്രസുകാരും യുവമോർച്ചക്കാരും ഒരുമിച്ച് പിണറായി സർക്കാരിനെതിരെ അല്ലെങ്കിൽ മന്ത്രി കെ. ടി ജലീലിന് എതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ അതിൽ ഒരു അപാകതയും കാണാൻ കഴിയാത്ത വിധം ലീഗ് നേതാക്കളുടെ പച്ച മനസ്സ് കാവിഛായ പുരണ്ടിരിക്കയാണ്. രാഷ്ട്രീയമായ ഈ അവിശുദ്ധ കൂട്ടുകെട്ടാണ് യു.എ.ഇ കോൺസുലേറ്റ് വക 1000റമദാൻ ഭക്ഷണക്കിറ്റുകളും 1000മുസ്ഹഫും ഇവിടെ വിതരണം ചെയ്തത് കടുത്ത അപരാധമാണെന്ന് വിളിച്ചുപറയാൻ കുഞ്ഞാലിക്കുട്ടിയെ േപ്രരിപ്പിക്കുന്നത്.

രാഷ്ട്രീയലാക്കോടെ ചില ആരോപണങ്ങൾ
2005ൽ തന്നെ കുറ്റിപ്പുറത്ത് മലർത്തിയടിച്ച് തരിപ്പണമാക്കിയ കെ.ടി ജലീലിനോട് പകയും കെറുവും സ്വാഭാവികമായും കാണും. എന്നാൽ, താൻ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തെ മുഴുവൻ നിദാന്ത ശത്രുക്കളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ മാത്രം എന്തിനു അവിവേകം കാണിക്കണം?. യു.എ.ഇ കോൺസുലേറ്റ് വഖഫ് മന്ത്രി കെ.ടി ജലീൽ വഴി റമദാൻ കിറ്റ് വിതരണം ചെയ്തതിലോ ഖുർആൻ കോപ്പികൾ അർഹതപ്പെട്ടവരിലേക്കെത്തിക്കാൻ ഏൽപിച്ചതിലോ ഒരു തെറ്റുമില്ലെന്ന് ഏറെക്കാലം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് നല്ല ബോധ്യമുണ്ടാവുമെന്നാണ് സാമാന്യബുദ്ധി പറയുന്നത്. രാഷ്ട്രീയലാക്കോടെ ചില ആരോപണങ്ങൾ ആരും ഉന്നയിക്കുക സ്വാഭാവികം. എന്നാൽ, ഇപ്പോൾ ചെയ്തത് എന്താണ്? ആർ.എസ്.എസിെൻറ കൈയിലേക്കല്ലേ കേരളീയ മുസ്ലിം സമൂഹത്തെ മുഴുവൻ വലിച്ചെറിഞ്ഞുകൊടുത്തിരിക്കുന്നത്.

ആർ.എസ്.എസിെൻറ സ്ഥിരം പല്ലവി
അതും വിശുദ്ധ ഖുർആെൻറ പേരിൽ. ഖുർആനോടുള്ള ആർ.എസ്.എസിെൻറ സമീപനം എന്താണെന്ന് അറിയാത്തയാളാനോ കുഞ്ഞാലിക്കുട്ടി? 2002 ഒക്ടോബർ 13ന് നാഗപൂരിൽ ചേർന്ന ആർ.എസ്.എസ് വിജയദശമി ഉൽസവത്തിൽ അന്നത്തെ സർസംഘ് ചാലക് കെ.എസ്.സുദർശൻ പറഞ്ഞത് ഓർമയുണ്ടോ? എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും കാലാനുസൃതമാക്കണമെന്നാണ്. ഖുർആൻ കാലഹരണപ്പെട്ടതും അറബ് ഗോത്രസംസ്കാരത്തിെൻറ അന്ധവിശ്വാസങ്ങളാൽ ജഡിലവുമായ ഒരു ഗ്രന്ഥമാണെന്നാണ് ആർ.എസ്.എസിെൻറ സ്ഥിരം പല്ലവി. അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധമാവാം; അവിടെചെന്ന് ഇന്ത്യക്കാർക്ക് ജോലി ചെയ്തു സമ്പാദിക്കാം.

ആരെയാണ് കുഞ്ഞാപ്പ തൃപ്തിപ്പെടുത്തുന്നത്?
പക്ഷേ അവരുടെ സാംസ്കാരിക ചിഹ്നങ്ങൾ ഇങ്ങോട്ടേക്ക് കയറ്റുമതി ചെയ്യേണ്ടാ എന്ന കുടില ചിന്ത വെച്ചുപുലർത്തുന്ന ആർ.എസ്.എസുകാരുമായി ചേർന്ന് ജലീലിനെതിരെ, ഖുർആെൻറ പേരിൽ പ്രക്ഷോഭം നടത്തുമ്പോൾ യഥാർഥത്തിൽ ആരെയാണ് കുഞ്ഞാപ്പ തൃപ്തിപ്പെടുത്തുന്നത്?. എന്തൊക്കെ കഥകളാണ് ബി.ജെ.പിയുമായി ചേർന്ന് കെട്ടിച്ചമച്ചത്? യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ അല്ലേ ഈ വിഷയത്തിൽ പ്രധാനമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടത്? ആദ്യം പറഞ്ഞു ഇതിൽ േപ്രാട്ടോകോൾ ലംഘനമുണ്ടെന്ന്. അവിശ്വാസപ്രമേയ ചർച്ചക്ക് വന്നപ്പോഴേക്കും വി.ഡി. സതീശനാണ് പറഞ്ഞത് ഖുർആെൻറ മറവിൽ സ്വർണക്കടത്ത് നടത്തിയെന്ന്. കെ.എം ഷാജി ഒരു പടി മുന്നോട്ട് കടന്ന് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് തട്ടിവിട്ടു.

സാക്ഷിയെ വിസ്തരിച്ചത് എട്ടുമണിക്കൂർ
അതോടെ സ്വർണക്കടത്തല്ല, 1000 ഖുർആൻ വിതരണം ചെയ്തതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസുകാരും ലീഗുകാരും ബി.ജെ.പിക്കാരും ഒരേ സ്വരത്തിൽ കോറസ് പാടി. ക്വട്ടേഷൻ സംഘത്തെയും പാർട്ടി ഗുണ്ടകളെയും റോഡിലിറക്കി തെരുവ് യുദ്ധക്കളമാക്കിയപ്പോൾ, സ്വപ്നസുരേഷിെൻറയും കുഞ്ഞാലിക്കുട്ടിയുടെ മരുമകൻ റമീസ് അഹമ്മദിെൻറയും പേരുകൾ വിസ്മതൃതിലാണ്ടു. റമീസിനു വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ വേഷംകെട്ടിയാടുന്നതെന്ന രഹസ്യം അറിഞ്ഞിട്ടും മാധ്യമങ്ങൾ ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരാവട്ടെ യു.ഡി.എഫ് ഒരുക്കിക്കൊടുത്ത രാഷ്ട്രീയ പടനിലം നന്നായി ഉപയോഗിക്കാൻ തീരുമാനിച്ചപ്പോൾ എൻ.ഐ.എ ഒരു സാക്ഷിയെ വിസ്തരിച്ചത് എട്ടുമണിക്കൂർ!

വേണ്ടത് ജലീലിന്റെ രക്തം
എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് വേറെ, കസ്റ്റംസ് വേറെ! ഇനി സി.ബി.ഐയും വരുന്നുണ്ടെത്ര! കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇനിയും എന്തെല്ലാം കളിക്കാനിരിക്കുന്നു? കുഞ്ഞാലിക്കുട്ടിക്ക് വേണ്ടത് ജലീലിെൻറ രക്തമാണ്! പിണറായിയുടെ കൈയിലുള്ള അധികാരമാണ്! സ്വന്തം മരുമകെൻറയും ഒരു ഡസനോളം വരുന്ന മുസ്ലിം ലീഗുകാരായ കള്ളക്കടത്തു പ്രതികളുടെയും മോചനവുമാണ്. അതിനു വേണ്ടിയാണ് ആർ.എസ്.എസുമായി ചങ്ങാത്തം കൂടി ഖുർആെൻറ പേരിൽ തെരുവ് സംഘർഷഭരിതമാക്കുന്നത്. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ബെഹ്നനുമൊക്കെ കളിക്കുന്നത് തീക്കളിയാണ്. രാഷ്ട്രീയവിവാദത്തിലേക്ക് ഖുർആനെ വലിച്ചിഴച്ചു കൊണ്ടുവന്ന് വർഗീയധ്രുവീകരണത്തിന് കോപ്പ് കുട്ടുന്ന യു.ഡി.എഫ് നേതാക്കൾ ഒടുവിൽ ഖേദിക്കേണ്ടിവരും.
Recommended Video

വളമാകുന്നത് ആർ.എസ്.എസിന്
പ്രകാശ് കാരാട്ട് മുമ്പ് സൂചിപ്പിച്ചത് പോലെ മുസ്ലിമാകുന്നത് കുറ്റകരമാകുന്ന ഇന്ത്യനവസ്ഥയിൽ ഖുർആെൻറയും സക്കാത്തിെൻറയും പേരിലുള്ള ഏത് വിവാദവും വളമാകുന്നത് ആർ.എസ്.എസിനായിരിക്കും. അവർ അത് മുതലെടുക്കുമ്പോൾ ‘ഇസ്ലാമോഫോബിയ' എല്ലാ പരിധികളും ലംഘിച്ച് അന്തരീക്ഷം വർഗീയമയമാവും. സി.പി.എമ്മിനെയും ജലീലിനെയും അടിക്കാനുള്ള വടി തേടുന്ന മുസ്ലിം ലീഗുകാർ യഥാർഥിൽ സമുദായത്തെ ഒറ്റുകൊടുക്കകുയാണ് ശത്രുക്കൾക്ക്. കുഞ്ഞാലിക്കുട്ടി ഇപ്പോൾ ചെയ്യുന്നത് ആർ.എസ്.എസിന് മുസല്ല വിരിച്ചുകൊടുക്കലാണ്. ഖുർആൻ പോലും അപമതിക്കപ്പെടുന്ന സംഭവങ്ങളുണ്ടായി. അതാണ് സമസ്ത നേതാക്കളായ ജിഫ്രി മുത്തുകോയതങ്ങളും പ്രഫ. ആലിക്കുട്ടി മുസ്ല്യാരും ഓർമപ്പെടുത്തിയത് മത സ്ഥാപനങ്ങളെയും മത ചിഹ്നങ്ങളെയും അപമതിക്കരുതെന്ന്. സ്വർണക്കടത്തുമായി ഖുർആനെ ബന്ധിപ്പിക്കരുതെന്നും. നരിപ്പുരത്തുള്ള കുഞ്ഞാപ്പയുടെ ഈ സഞ്ചാരം അവസാനിക്കുന്നത് മനുഷ്യരക്തം പുരണ്ട നരിയുടെ മുഖത്ത് ചിരി പടർത്തിക്കൊണ്ടായിരിക്കും തീർച്ച!''
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications