Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

കൊച്ചി/കോഴിക്കോട്: ഐഎന്‍എലിന്റെ പിളര്‍പ്പ് പൂര്‍ണമായി. കൊച്ചിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിറകെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പ്. ഇരു വിഭാഗങ്ങളും പരസ്പരം പുറത്താക്കിക്കൊണ്ടാണ് പുതിയ നീക്കം.

സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി എപി അബ്ദുള്‍ വഹാബ് അറിയിച്ചു. അതേ സമയം എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി ദേശീയ നേതൃത്വവും പറയുന്നു. ഐഎന്‍എല്‍ പിളര്‍ന്നുകഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഇത്.

കാസിം ഇരിക്കൂറിനെ പുറത്താക്കി

കാസിം ഇരിക്കൂറിനെ പുറത്താക്കി

സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാസിം ഇരിക്കൂറിനെ പുറത്താക്കിയതായിട്ടാണ് സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് വ്യക്തമാക്കിയിരിക്കുന്നത്. പകരം ചുമതല സംസ്ഥാന സെക്രട്ടറിയായ നാസര്‍ കോയ തങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പ്രകോപനപരമായ നടപടികളാണ് കാസിം ഇരിക്കൂറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി.

വഹാബിനെ പുറത്താക്കി

വഹാബിനെ പുറത്താക്കി

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബിനെ ആണെന്നാണ് കാസിം ഇരിക്കൂര്‍ വിഭാഗം പറയുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ആണ് അബ്ദുള്‍ വഹാബിനെ പുറത്താക്കിയിരിക്കുന്നത് എന്നാണ് കാസിം ഇരിക്കൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കളികള്‍ നേരത്തേ തുടങ്ങി

കളികള്‍ നേരത്തേ തുടങ്ങി

കേരളത്തിലെ ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ആയിരുന്ന ബി ഹംസ ഹാജിയ്ക്ക് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത് അധികാരം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് ആക്ഷേപം. കാസിം ിറിക്കൂറിന്റെ നേതൃത്വത്തിലായിരുന്നു ഇത്.

ദേശീയ നേതൃത്വം?

ദേശീയ നേതൃത്വം?

ഐഎന്‍എലിന്റെ ദേശീയ നേതൃത്വം പുറത്താക്കിയ നടപടിയ്ക്ക് നിയപരമായി നിലനില്‍പില്ലെന്നാണ് എപി അബ്ദുള്‍ വഹാബിന്റെ വാദം. ദേശീയ കൗണ്‍സില്‍ തന്നെ നിലവിലില്ലാത്ത സംവിധാനം എങ്ങനെ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കും എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്. തന്നെ പുറത്താക്കിയെന്ന വാര്‍ത്ത അവജ്ഞയോടെ തള്ളുന്നു എന്നാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.

കൂടുതല്‍ പേരെ

കൂടുതല്‍ പേരെ

എപി അബ്ദുള്‍ വഹാബിനെ മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏഴ് പേരെ കൂടി പുറത്താക്കിയിട്ടുണ്ട് എന്നാണ് കാസിം ഇരിക്കൂര്‍ വ്യക്തമാക്കിയത്. വര്‍ക്കിങ് പ്രസിഡന്റും ട്രഷററും ആയ ബി ഹംസ ഹാജിയെ പുതിയ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു എന്നും കാസിം ഇരിക്കൂര്‍ പറയുന്നു.

മുന്നണിയില്‍ ഇനി ആര്

മുന്നണിയില്‍ ഇനി ആര്

പാര്‍ട്ടി പിളര്‍ന്നതോടെ എല്‍ഡിഎഫില്‍ ആര് ശേഷിക്കും എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ഏറെ നാളുകളായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ട്. ഐഎന്‍എലിനെ പൂര്‍ണമായും എല്‍ഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി എന്ന തരത്തില്‍ തന്നെ അറിയപ്പെടുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. അതുകൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നവും മറ്റും ദേശീയ നേതൃത്വം പിന്തുണയ്ക്കുന്ന വിഭാഗത്തിന് ആയിരിക്കും ലഭിക്കുക എന്നാണ് ഒരു വിഭാഗം പറയുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+