'ശാസ്ത്ര ബോധം വളർത്തുന്നതിന് പകരം അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുന്നു'; കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെ സഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രാവബോധം വളർത്തുന്നതിന് പകരം കേന്ദ്രഭരണകൂടം അന്ധവിശ്വാസങ്ങൾക്ക് പ്രചാരം നൽകുന്ന അവസ്ഥയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ ഒരുമിച്ച് പ്രതിഷേധിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
' നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവണതകള്‍ കേവലം ഭരണതലത്തിലോ രാഷ്ട്രീയതലത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ചരിത്രം, സാംസ്കാരിക വിഷയങ്ങള്‍, ശാസ്ത്രം എന്നിവയിലെല്ലാം തന്നെ ഒരു പിന്തിരിപ്പന്‍ സമീപനത്തിന്‍റെ പ്രാമുഖ്യം ഇന്ന് അനുഭവപ്പെടുന്നുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമാണ് പൗരൻമാര്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക എന്നത്. ഇതിന് കടകവിരുദ്ധമായി അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തെ ചിലര്‍ തള്ളിവിടുകയാണ്.

സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും എന്തുതരം വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ജനാധിപത്യ സമൂഹത്തില്‍ ഏതൊരു വ്യക്തിക്കും അവകാശമുള്ളപ്പോള്‍ തന്നെ ഭരണകൂടം സംഘടിതമായി അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നത് രാജ്യപുരോഗതിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും', മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. നമ്മുടെ സമ്പന്നവും വൈവിധ്യവുമായ ജനാധിപത്യ പാരമ്പര്യം നിലനില്‍ക്കണമെങ്കില്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരരുത് എന്ന തിരിച്ചറിവാണിത്.
ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു സമീപനം അനിവാര്യമാണ്. ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും മതാധിഷ്ഠിത രാഷ്ട്രീയത്തെ മതത്തെ മുന്‍നിര്‍ത്തി ഓരോ പ്രദേശത്തും വിവിധതരം ചെപ്പടിവിദ്യകള്‍ കാട്ടിയാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധ്യമല്ല. ഇത് മറ്റാരെക്കാളും മനസ്സിലാക്കേണ്ടത് കോണ്‍ഗ്രസ്സിലെ സുഹൃത്തുക്കളാണ്.
കേരളത്തിലെങ്കിലും അവര്‍ക്കിന്നും ഇടതുപക്ഷത്തിന്‍റെ പ്രാതിനിധ്യം പാര്‍ലമെന്‍റില്‍ എത്ര കണ്ട് കുറയ്ക്കാം എന്ന ലക്ഷ്യമാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യം അതായിക്കൊള്ളട്ടെ. ഞങ്ങള്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുള്ള രാഷ്ട്രീയം ദശാസന്ധിയിലെത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ മതനിരപേക്ഷ-ബഹുസ്വര ജനാധിപത്യത്തിന്‍റെ പാതയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സംഘപരിവാര്‍ ശക്തികള്‍ ഭരണത്തില്‍ നിന്ന് പുറത്തുപോകണമെന്നതാണ്.
ഇടതുപക്ഷം താരതമ്യേന ദുര്‍ബലമായ പ്രദേശങ്ങളില്‍ സംഘപരിവാറിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് സഹായിക്കില്ല എന്നുള്ള പിടിവാശി ഞങ്ങള്‍ക്കില്ല. പക്ഷെ, ബി.ജെ.പിയുമായിട്ടുള്ള യുദ്ധത്തിന്‍റെ തേര് ഗംഗാസമതലമാകുന്ന യുദ്ധഭൂമിയില്‍ ഉപേക്ഷിച്ച്, മതനിരപേക്ഷ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ എങ്ങനെ തളര്‍ത്താമെന്ന് 2019 ല്‍ ആലോചിച്ചതുപോലുള്ള സങ്കുചിത ചിന്തകള്‍ നമ്മുടെ രാജ്യം നേരിടുന്ന ഈ അപകട സന്ധിയില്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പുനഃപരിശോധിക്കണമെന്നാണ് പറയാനുള്ളത്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications