ലീഗിനെ പൊളിക്കാന്‍ നോക്കി സ്വയം പൊളിഞ്ഞ് ഐഎന്‍എല്‍: അസംതൃപ്തരായ പ്രവര്‍ത്തകര്‍ ലീഗിലേക്ക്?
തിരുവനന്തപുരം: ഏകാംഗ കക്ഷിയായ ഐഎന്‍എല്ലില്‍ നേതാക്കള്‍ തമ്മിലുണ്ടായ ചേരിപ്പോരും പിളര്‍പ്പും ഇടതുമുന്നണിക്ക് തലവേദനയാവുന്നു. ഒരു എംഎല്‍എ മാത്രം ഉണ്ടായിട്ടും മന്ത്രി സ്ഥാനം അടക്കം നല്‍കിയ വലിയ പരിഗണന നല്‍കിയിട്ടുണ്ടും പദവിചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത രോഷമാണ് ഉണ്ടായത്.
ഐഎന്‍എല്ലിന് വലിയ പരിഗണന നല്‍കുമ്പോള്‍ മലബാര്‍ മേഖലയില്‍ മുസ്ലിം ലീഗിനെ ക്ഷീണിപ്പിക്കുകയെന്ന ലക്ഷ്യം കൂടി സിപിഎമ്മിന് ഉണ്ടായിരുന്നു. പാര്‍ട്ടിയിലേക്ക് കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും എത്തിക്കാന്‍ ഐഎന്‍എല്ലും തുടക്കത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലീഗിനെ പൊളിക്കാന്‍ ഇറങ്ങി സ്വയം പൊളിഞ്ഞ അവസ്ഥയിലായി മാറിയിരിക്കുകയാണ് ഐഎന്‍എല്‍.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

ഐഎന്‍എല്ലില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമായപ്പോള്‍ തന്നെ വിഷയത്തില്‍ സിപിഎം ഇടപെട്ടിരുന്നു. ഇരുവിഭാഗം നേതാക്കളേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഐഎന്‍എല്‍ എപി അബ്ദുള്‍ വഹാബ്, കാസിം ഇരിക്കൂര്‍ എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ നെടുകെ പിളരുന്നത്.

ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ മലബാറില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. അതുവഴി മുസ്ലിം ലീഗില്‍ നിന്നും അണികളേയും നേതാക്കളേയും അടര്‍ത്തി ഇടതുപക്ഷത്ത് എത്തിക്കാമെന്നും കണക്ക് കൂട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലൂണ്ടായ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിലനിര്‍ത്തുകയായിരുന്നു സിപിഎമ്മിന്‍റെ പ്രഥമ ലക്ഷ്യം.

മുസ്ലിം ലീഗില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങളും സിപിഎമ്മിന്‍റെ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് നോക്കിയിരുന്ന സിപിഎമ്മിന് ഐഎന്‍എല്‍ തന്നെ വലിയ തലവേദനയായി മാറി. പിളര്‍ന്ന ഐഎന്‍എല്ലില്‍ നിന്നും നേതാക്കളേയും പ്രവര്‍ത്തകരേയും ക്ഷണിച്ചുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തി. അസംതൃപ്തരായ പ്രവര്‍ത്തകരേയാണ് ലീഗ് പ്രധാനമായി ലക്ഷ്യം വെക്കുന്നത്.

25 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഐഎന്‍എല്ലിനെ മുന്നണിയിലെ ഔദ്യോഗിക ഘടകക്ഷിയാക്കിയത്. മുസ്ലിം ലീഗില്‍ നിന്നും പുറത്ത് വന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് രൂപീകരിച്ച പിടിഎ റഹീമിന്റെ അനുയായികള്‍ അടുത്തിടെ ഐഎന്‍എല്ലില്‍ ലയിച്ചിരുന്നു.

സിപിഎം നിര്‍ദേശത്തെ തുടര്‍ന്ന് അന്ന് പിടിഎ റഹീം മാത്രം ഐഎന്‍എല്ലിന്‍റെ ഭാഗമായില്ല. പിളര്‍പ്പില്‍ സംസ്ഥാന പ്രസിഡന്‍റ് പിവി അബ്ദുള്‍ വഹാബിന്‍റെ പക്ഷത്താണ് പിടിഎ റഹീം വിഭാഗം. ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ അത് പിടിഎ റഹീമിന് നല്‍കാന്‍ അബ്ദുള്‍ വഹാബ് പക്ഷം ശ്രമിച്ചതായുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

നിലവിലെ പ്രശ്നത്തില്‍ സിപിഎം എന്ത് തീരുമാനം എടുക്കും എന്നതാണ് ശ്രദ്ധേയം. മുന്നണിയിലെ ഘടകക്ഷികളില്‍ പിളര്‍പ്പ് ഉണ്ടായാല്‍ രണ്ട് വിഭാഗങ്ങളേയും താല്‍ക്കാലികമായി മുന്നണിക്ക് പുറത്ത് നിര്‍ത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷം ആര്‍ക്ക് ലഭിക്കുന്നോ അവരെ മുന്നണിയിലേക്ക് തിരിച്ച് എടുക്കുന്നതാണ് പതിവ്.

കേരള കോണ്‍ഗ്രസിലെ പിസി തോമസ് വിഭാഗം പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്നും സിപിഎം ഇറക്കി വിടുകയും ചെയ്തിരുന്നു. ഐഎന്‍എല്ലിന്‍റെ കാര്യത്തിലും രണ്ട് വിഭാഗങ്ങളേയും തല്‍ക്കാലും മുന്നണിയില്‍ നിന്ന് പുറത്ത് നിര്‍ത്താനായിരിക്കും സിപിഎം തീരുമാനം.

സംസ്ഥാന തലത്തില്‍ അബ്ദുള്‍ വഹാബ് പക്ഷത്തിനാണ് മേല്‍ക്കൈ. എന്നാല്‍ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമാണ്. കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയും തങ്ങള്‍ക്കൊപ്പമാണെന്നാണ് കാസിം ഇരിക്കൂറിന്‍റെ അവകാശവാദം. ഈ സാഹചര്യത്തില്‍ മലബാര്‍ മേഖലയിലെ ജില്ലാ ഘടകങ്ങളോടടക്കം സിപിഎം അഭിപ്രായം തേടാനും സാധ്യതയുണ്ട്.

മന്ത്രിസഭയില്‍ നിന്നും അഹമ്മദ് ദേവര്‍ കോവിലിനെ തിരക്കിട്ട് ഒഴിവാക്കാന്‍ സാധ്യതയില്ല. എന്നാല്‍ മന്ത്രിയെ അനുകൂലിക്കുന്ന കാസിം ഇരിക്കൂര്‍ വിഭാഗം പാര്‍ട്ടിയില്‍ ദുര്‍ബലരാണെന്ന് എന്ന് തെളിയിക്കപ്പെട്ടാല്‍ കടുത്ത തീരുമാനം എൽഡിഎഫിന് എടുക്കേണ്ടിയും വരും. പുറത്താക്കപ്പെടുന്ന വിഭാഗം മുസ്ലിം ലീഗിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications