എല്‍കെജി പ്രവേശനത്തിനും അഭിമുഖം; സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി വടകര താലൂക്ക് വികസന സമിതി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: സ്‌കൂളുകളില്‍ എല്‍കെജി മുതലുളള പ്രവേശനത്തിനായി ഇന്റര്‍വ്യൂ നടത്തുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ ഇന്റര്‍വ്യൂ നിര്‍ത്തലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇന്റര്‍വ്യൂ നടത്തി അമിത ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുളള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.

കമലിന്‍റേയും രജനിയുടേതും വെറും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം... ജനങ്ങളേയും വഞ്ചിക്കുമെന്ന് ഗൗതമി

റേഷന്‍കാര്‍ഡില്‍ ആളുകളെ ചേര്‍ക്കുന്നതിനും റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കണമെും യോഗം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി നിര്‍മ്മിച്ച കെട്ടിട കോംപ്ലക്‌സ് ഒഴിഞ്ഞു കിടക്കുകയാണെും കെട്ടിടങ്ങള്‍ എത്രയും പെട്ടെന്ന് ലേലം ചെയ്തു നല്‍കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

nursery

പുതിയങ്ങാടി റോഡില്‍ കോഴിലോറികള്‍ നിര്‍ത്തിയിടുന്നതിനാലും അവശിഷ്ടങ്ങള്‍ തളളുതിനാലും റോഡിലൂടെ പോകുമ്പോള്‍ വളരെയധികം ദുര്‍ഗന്ധം വമിക്കുന്നു. കോര്‍പ്പറേഷന്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിര്‍ദാര്‍ കെടി സുബ്രമണ്യന്‍ സ്വാഗതം ആശംസിച്ചു. ചോലക്കല്‍ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍വി ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണന്‍, എന്‍ സഗീഷ് ബാബു, കെ മോഹനന്‍, പി മുഹമ്മദ് പുത്തൂര്‍ മഠം, ബാലകൃഷ്ണന്‍ പൊറ്റത്തില്‍, സി അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.

വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ അസ്ഥികൂടത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു! അത് ശകുന്തള തന്നെ

കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
എല്‍കെജി പ്രവേശനത്തിനും അഭിമുഖം; സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി വടകര താലൂക്ക് വികസന സമിതി

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്