ഡിവൈഡറുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലെ കമ്പികള്‍ യാത്രക്കാര്‍ക്ക് വിനയാകുന്നു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: നഗരത്തിലെ ഡിവൈഡറുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തപ്പോള്‍ ബാക്കിയായ ഇരുമ്പ് കമ്പികള്‍ യാത്രക്കാര്‍ക്ക് വിനയാകുന്നു. ഇരുമ്പു കമ്പികളില്‍ തട്ടി യാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്നത് പതിവായിരിക്കുകയാണ്. എം.ജി.റോഡ്, പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ ഡിവൈഡറുകളിലാണ് അപകടം പതിയിരിക്കുന്നത്.

യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ഡിവൈഡറുകളില്‍ കയറി നില്‍ക്കേണ്ടി വരുന്നു. ചിലര്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇതിലൂടെ നടക്കുകയും ചെയ്യാറുണ്ട്.

kasarcode

നേരത്തെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളുടെ ബാക്കിയായ ഇരുമ്പ് കഷ്ണങ്ങള്‍ അതേപടി ഡിവൈഡറുകളിലുള്ളതിനാല്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരുടെ കാലില്‍ തട്ടി മുറിവേല്‍ക്കുകയാണ്. ഇതില്‍ തട്ടിറോഡിലേക്ക് തെറിച്ച് വീണ് വലിയ അപകടങ്ങള്‍ പറ്റാനും സാധ്യതയുണ്ട്.

മണിചെയിന്‍ തട്ടിപ്പ്; ചിപ്പാര്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് തിരയുന്നു

English summary
Iron rod in divider is becoming a problem to passengers
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്