സഹകരണബാങ്കുകളിൽ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎൻ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി പി എം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ എല്ലാം വലിയ തട്ടിപ്പാണ് നടക്കുന്നത്. വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സി പി എം മാറ്റുകയാണ്.
പേരാവൂർ ബാങ്കിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 150 ഓളം ബാങ്കുകളിൽ നിക്ഷേപകർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇത് ബി ജെ പി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ സഹകരണമേഖലയിൽ കൈകടത്താൻ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ സഹകരണബാങ്കുകലെല്ലാം സുതാര്യമാണെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.

കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് 2019ൽ അന്നത്തെ സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നെന്ന വാസവൻ രേഖാമൂലം നിയമസഭയെ അറിയിച്ചത് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിന് പിന്നിൽ സി പി എം നേതാക്കളായതു കൊണ്ടാണ് അന്നത്തെ മന്ത്രി ആ പരാതി മൂടിവെച്ചത്. 69 പേരുടെ പേരിൽ നടപടിയെടുത്തെന്നാണ് മന്ത്രി പറയുന്നത്. ഇവരിൽ എത്രപേർ സി പി എം നേതാക്കളാണെന്ന് വാസവൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നതായി സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കരുവന്നൂര്‍ ഉള്‍പ്പടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 68 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി. 2019 ല്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വി എന്‍ വാസവന്‍ സഭയെ അറിയിച്ചു. തെറ്റുകാര്‍ കണ്ടെത്തുന്നത് ആരാണെങ്കിലും നടപടി ഉണ്ടാവുമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. യു ഡി എഫ് എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, കെ ബാബു എന്നിവര്‍ ഉന്നയിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications