അർജുൻ ലോറിയുടെ കാബിനിൽ ഉണ്ടാകുമോ,അതോ പുറത്തിറങ്ങിയോ?; ഇന്ന് നിർണായകം
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പത്താം ദിനത്തിലേക്ക്. കഴിഞ്ഞ ദിവസം അർജുന്റെ ലോറി കണ്ടെത്തിയിരുന്നു. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്. ഈ ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോയെന്നാണ് ഇന്ന് ദൗത്യ സംഘം പരിശോധിക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചായിരിക്കും പരിശോധന.
ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളതെന്ന് തിരച്ചിൽ തെളിഞ്ഞത്. അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ, ഫെറക്സ് ലൊക്കേറ്റർ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് വൈകീട്ടോടെ ലോറി കണ്ടെത്താൻ സാധിച്ചത്. ലോറി തലകീഴായി മറിഞ്ഞ് കിടക്കുകയാണ്. ഇവിടെ ലോറിയുടെ കൃത്യ സ്ഥാനത്തെത്തി അർജുൻ ക്യാബിനിലുണ്ടോ എന്നാണ് ആദ്യം മുങ്ങൽവിദഗ്ധർമാർ പരിശോധിക്കും. അതിന് ശേഷം ലോറി ലോക്ക് ചെയ്ത് പൊക്കിയെടിക്കാൻ ശ്രമിക്കും. പരിശോധനയ്ക്കായി ലോറിയും മുങ്ങൽ വിദഗ്ധരും ഗംഗാവല പുഴക്കരയിൽ രാവിലെയോടെ തന്നെ എത്തി.

മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെങ്കിൽ ലോറിക്കൊപ്പം അർജുനും മണ്ണിടിച്ചിലിൽ നദിയിൽ വീഴാനുള്ള സാധ്യത തളളിക്കളയാനാകില്ല. ലോറി എൻജിൻ ഓണാക്കി വെച്ച് പുറത്തിറങ്ങിയതാണെങ്കിൽ പുഴയിൽ ഒഴുക്കിപ്പെടാനുള്ള സാധ്യതയും ഇണ്ട്.
ലോറിയുടെ കാബിനിൽ ആണ് തുടക്കം മുതൽ ബന്ധുക്കളും കുടുംബാംഗങ്ങളും പ്രതീക്ഷ പുലർത്തുന്നത്. കാബിൻ തകർന്നില്ലെങ്കിൽ അർജുനെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ലോറി ഡ്രൈവർ മനാഫ് ആവർത്തിച്ചുകൊണ്ടിരുന്നത്. വെള്ളം കാബിന്റെ ഉള്ളിൽ കയറില്ലെന്നും മനാഫ് ആവർത്തിച്ച് പറയുന്നു. മണ്ണിനൊപ്പം വലിയ കല്ലുകളൊന്നും ഉടഞ്ഞില്ലെങ്കിൽ കാബിൻ സുരക്ഷിതമായിരിക്കുമെന്നാണ് മനാഫ് വ്യക്തമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഭാരത് ബെൻസിന്റെ 12 വീലുള്ള ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്.
അതേസമയം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഇന്ന് രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴയിലും നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.ഇന്ന ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയുള്ള മണിക്കൂറിലും തുടർന്നാൽ രക്ഷാപ്രവർത്തനം ദുഷ്കരമായേക്കും.












Click it and Unblock the Notifications