ബിജെപിയെ ചെറുക്കാന്‍ മത തീവ്രവാദം പ്രോത്സാഹിപ്പിച്ചു; കേരളത്തെ ഐസിസ് താവളമാക്കിയെന്ന് ബിജെപി
തിരുവനന്തപുരം: കേരളം ഐസിസിന്റെ കേന്ദ്രമാവുന്നുവെന്നാണ് സമീപകാലത്തുണ്ടാ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കാണാതായ നിരവധി പേര്‍ ഐസിസില്‍ ചേര്‍ന്നതായാണ് വിവരം. ഇവരിലേറെയും കാസര്‍കോട് ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഐസിസ് ബന്ധമുള്ളതായി സംശയിക്കുന്ന അഞ്ച് പേരെ ദേശീയ സുരക്ഷ ഏജന്‍സി പിടികൂടിയിരുന്നു.
കേരളത്തെ ഐസിസ് കേന്ദ്രനാക്കിയതിന് പിന്നില്‍ ഇടത് വലത് മുന്നണികളാണ് കാരണക്കാരെന്നാണ് ബിജെപി ആരോപിക്കുന്നത്. ഐസ് തീവ്രവാദികള്‍ കേരളം താവളമാക്കുന്നു എന്ന വാര്‍ത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ പോലും ഐഎസ് താവളമുണ്ടാക്കിയത് അറിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മത തീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയ പാര്‍ട്ടികള്‍ കേരളത്തോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ആവശ്യപ്പെട്ടു.

തീവ്രവാദികളെപ്പറ്റിയുള്ള മുന്‍ ധാരണ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ബിജെപിയെ എതിര്‍ക്കേണ്ടത് രാജ്യ ദ്രോഹികളെ പിന്തുണച്ചു കൊണ്ടല്ലെന്ന് ഇനിയെങ്കിലും ഇരു മുന്നണികളും മനസ്സിലാക്കണം.
പകല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും രാത്രി തീവ്രവാദ പ്രവര്‍ത്തനവുമായി നടക്കുന്നവരെ അകറ്റി നിര്‍ത്താന്‍ മുന്നണികള്‍ തയ്യാറാകണം. സിപിഎം ഭരണത്തില്‍ കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറി. സംസ്ഥാനത്ത് നിന്ന് 21 പേര്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സംസ്ഥാനത്ത് പലപ്പോഴായി ഉണ്ടായ ചെറുതും വലുതുമായ തീവ്രവാദ കേസുകളോട് മൃദു സമീപനം പുലര്‍ത്തിയ ഭരണ കക്ഷികളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍. പല കേസുകളിലും തുമ്പുണ്ടാക്കാന്‍ പോലും മാറിമാറി ഭരിച്ചവര്‍ക്ക് ഇതു വരെ ആയിട്ടില്ല.
പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും കുമ്മനം ആരോപിച്ചു. കണ്ണൂരില്‍ പാനൂര്‍ പെരിങ്ങത്തൂര്‍ മലയില്‍ ഒളിച്ച് കഴിയുകയായിരുന്ന അഞ്ച് പേരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പെരങ്ങത്തൂര്‍ കനകമലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications