Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിനെ സിപിഎമ്മിലെത്തിക്കുന്നത് എംഎ യൂസഫലി ആണോ? ദുബായിൽ വെച്ച് ചർച്ച? മറുപടിയുമായി ലുലു ചെയർമാൻ

കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസില്‍ അസംതൃപ്തനായി തുടരുന്ന ശശി തൂരൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മില്‍ ചേര്‍ന്നേക്കും എന്നുളള പ്രചാരണങ്ങള്‍ ശക്തമാണ്. തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെക്കാലമായി അകല്‍ച്ചയിലാണ്.

ഇടയ്ക്കിടെ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തുന്ന ശശി തരൂര്‍ ബിജെപിയിലേക്ക് പോയേക്കും എന്നായിരുന്നു നേരത്തെ നടന്ന പ്രചാരണങ്ങള്‍. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തന്നെയാണെന്ന് തരൂര്‍ വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്ത് യോഗത്തില്‍ രാഹുല്‍ ഗാന്ധി തന്നെ അവഗണിച്ചു എന്ന് ആരോപിച്ച് തരൂര്‍ കടുത്ത അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് തരൂര്‍ ഡല്‍ഹിയില്‍ വെച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയതായുളള വാര്‍ത്തകള്‍ പുറത്ത് വന്നത്.

MA Yusuff Ali

അതിനിടെ ദുബായില്‍ പോയ തരൂരുമായി പ്രമുഖ മലയാളി വ്യവസായി ഇടനിലക്കാരനായി സിപിമ്മിന് വേണ്ടി ചര്‍ച്ച നടത്തിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ആണെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് യൂസഫലി തന്നെ രംഗത്ത് വന്നിരിക്കുകയാണ്..

''ഞാന്‍ വിമാനത്തില്‍ ദാവോസില്‍ നിന്ന് സൂറിച്ചില്‍ വന്നു. ഒരു ദിവസം മുഴുവന്‍ അവിടെയുളള മീറ്റിംഗുകള്‍ കഴിഞ്ഞ് പിറ്റേ ദിവസം തന്റെ ഫ്‌ളൈറ്റ് ഇവിടെ എത്തുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ പറഞ്ഞു, യൂസഫലി ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ ചര്‍ച്ച നടത്തി എന്ന്. ഞാന്‍ തരൂരിനെ കണ്ടിട്ടില്ല ഇപ്രാവശ്യം.

6 മാസം മുന്‍പ് വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. ഞങ്ങള്‍ കാണാറുണ്ട്. ഇത്തരത്തില്‍ അനാവശ്യമായ ഗോസിപ്പുകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണം. പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം അതിന്റെ സത്യം അന്വേഷിക്കലാണ്. സത്യമുണ്ടെങ്കില്‍ മാത്രമേ അത് ടെലികാസ്റ്റ് ചെയ്യാന്‍ പാടുളളൂ'', യൂസഫലി പറഞ്ഞു.

പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകും എന്നുളള പ്രസ്താവനയെ കുറിച്ചും യൂസഫലി പ്രതികരിച്ചു: '' ഇവിടെ വന്നാല്‍ എല്ലാവര്‍ക്കും ആശംസ നേരും. ആര് വന്നാലും അങ്ങനെയാണ്. തനിക്ക് പ്രത്യേകമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ല. അപ്പോള്‍ പിന്നെ ആര് വന്നാലും ആശംസ നല്‍കും. തിരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനങ്ങള്‍ ആണ് തീരുമാനിക്കുന്നത്. പക്ഷേ നമുക്ക് ആശംസ കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ'' എന്നും യൂസഫലി ചോദിച്ചു.

കഴിഞ്ഞ നംവബറിൽ ഓര്‍മ കേരളോത്സവം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വീണ്ടും മുഖ്യമന്ത്രിയായി വരാന്‍ പിണറായി വിജയന് എംഎ യൂസഫലി ആശംസ നേര്‍ന്നത്. തനിക്ക് രാഷ്ട്രീയം ഇല്ലെന്നും കച്ചവടക്കാരന്‍ മാത്രമാണെന്നും അബുദാബിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ച് യൂസഫലി പറയുകയുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+