കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി മുന്നറിയിപ്പ് കിട്ടിയതെപ്പോൾ.. വ്യാഴാഴ്ചയോ അതോ ബുധനാഴ്ചയോ.. മുഖ്യമന്ത്രി കള്ളം പറഞ്ഞോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഓഖി; മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി | Ockhi Cyclone Update |

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ബുധനാഴ്ച ഉച്ചയോടെ തന്നെ ദുരന്ത നിവാരണ അതോറിറ്റി അറിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

<strong>" title=""ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!" />"ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!

ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നും ബുധനാഴ്ച തന്നെ ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. 29ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴിയാണ് വിവരം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചത്. എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ അറിയിക്കുന്നതിൽ വീഴ്ച വന്നതാണ് ദുരന്തം ഇത്ര ഭീകരമാക്കിയത്.

ബുധനാഴ്ച തന്നെ റിപ്പോർട്ടുകൾ

ബുധനാഴ്ച തന്നെ റിപ്പോർട്ടുകൾ

കേരളത്തിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ബുധനാഴ്ച വൈകുന്നേരം ആറ് മുപ്പതിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്കൈമെറ്റ് വെദർ എന്ന സൈറ്റിൽ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നറിയിപ്പ് ലഭിച്ചു എന്ന റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ഈ റിപ്പോർട്ട്.

ചുഴലിക്കാറ്റും ന്യൂനമർദ്ദവും

ചുഴലിക്കാറ്റും ന്യൂനമർദ്ദവും

തെക്കുുപടിഞ്ഞാറൻ ശ്രീലങ്കൻ തീരത്ത് കൂടി കേരള തീരത്തെത്തുന്ന ന്യൂനമർദ്ദത്തെക്കുറിച്ചാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ പഠന കേന്ദ്രം ചൊവ്വാഴ്ച തന്നെ ഇത് മുൻകൂട്ടി കാണുകയും ചെയ്തിരുന്നു. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രവും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ചിരുന്നു.

വീഴ്ച പറ്റി

വീഴ്ച പറ്റി

ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടികൾ എടുക്കാൻ അധികൃതർ പരാജയപ്പെടുകയായിരുന്നു എന്ന് വേണം കരുതാൻ. ദുരന്ത നിവാരണ അതോറിറ്റിക്കു സംഭവിച്ച വീഴ്ച വലിയ നാശനഷ്ടമായി മാറുകയായിരുന്നു. ചുഴലിക്കാറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് മല്‍സ്യബന്ധന തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്ച ലഭിച്ച മുന്നറിയിപ്പോ?

ബുധനാഴ്ച ലഭിച്ച മുന്നറിയിപ്പോ?

ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകും എന്ന വിവരം ബുധനാഴ്ച തന്നെ ലഭിച്ചിട്ടും ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് എന്ന പിണറായി വിജയൻ പറയുന്നതിൽ എന്ത് സാംഗത്യമാണ് ഉള്ളത്. ഫിഷറീസിനെയോ പോലീസിനേയോ മന്തിരമാരെയോ പോലുമോ വിവരം അറിയിക്കാതിരുന്ന ദുരന്ത നിവാരണ അതോറിറ്റിക്കാണ് ഇവിടെ വീഴ്ച പറ്റിയിരിക്കുന്നത്.

ഫാക്സ് ലഭിച്ചത് ബുധനാഴ്ച

ഫാക്സ് ലഭിച്ചത് ബുധനാഴ്ച

ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നും ദുരന്ത നിവാരണ അതോറിറ്റിക്ക് ബുധനാഴ്ച തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 29ന് ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴിയാണ് ഇക്കാര്യം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചില്ല എന്ന് വേണം കരുതാൻ.

സ്കൂളുകള്‍ക്ക് അവധി

സ്കൂളുകള്‍ക്ക് അവധി

ദുരന്ത നിവാരണ അതോറിറ്റിക്ക് മണിക്കൂറുകൾ മുമ്പേ അറിഞ്ഞ വിവരം കേരളത്തിലെ റവന്യു മന്ത്രിയടക്കമുള്ളവരിൽ എത്തിയത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാത്രമാണ്. അപ്പോഴേക്കും കുട്ടികളെല്ലാം സ്കൂകളിൽ എത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്കാണ് തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

ല്‍സ്യബന്ധന തൊഴിലാളികളുടെ സ്ഥിതി

ല്‍സ്യബന്ധന തൊഴിലാളികളുടെ സ്ഥിതി

ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാവുമെന്ന ഒരു മുന്നറിയിപ്പ് പോലും തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണ് മല്‍സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്. തങ്ങളുടെ വള്ളങ്ങളും ബോട്ടകളും കൊണ്ട് മാത്രമേ തിരിച്ചുവരൂ എന്നാണത്രെ കടലിൽ പെട്ടുപോയ മത്സ്യബന്ധന തൊഴിലാളികൾ വാശി പിടിക്കുന്നത്. കപ്പലില്‍ കയറാന്‍ കൂട്ടാക്കാത്തവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

English summary
Hurricane warning issued on Wednesday, not Thursday as Chief Minister said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X