ഇതാണോ മര്യാദരാമന്മാരുടെ പാർട്ടി, ഗാന്ധിയുടെ പടം വലിച്ചെറിഞ്ഞത് സതീശന്‍ പറഞ്ഞിട്ടാണോ?: എംവി ജയരാജന്‍
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന എസ് എഫ് ഐ മാർച്ച് കഴിഞ്ഞതിന് ശേഷവും ചുമരിൽ ഉണ്ടായ ഗാന്ധിജിയുടെ ചിത്രം താഴെ വലിച്ചെറിഞ്ഞ കോൺഗ്രസ് സംസ്‍കാരം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് സി പി എം നേതാവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എംവി ജയരാജന്‍. പ്രതിപക്ഷ നേതാവിന്റെ നിർദേശത്തെ തുടർന്നാണോ ചുമരിൽ ഉള്ള ചിത്രം അനുയായികൾ താഴെ എടുത്തിട്ടതെന്ന് സംശയിക്കാൻ കഴിയും വിധത്തിൽ ആണ് പ്രതിപക്ഷ നേതാവിന്റെ ക്ഷോഭത്തോടെയുള്ള പ്രതികരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇതാണോ മര്യാദരാമന്മാരുടെ പാർട്ടി?
"മര്യാദക്ക് ഇരുന്നോണം ഇതുപോലുള്ള ചോദ്യം കയ്യിൽ വച്ചാൽ മതി. ഇങ്ങോട്ട് വരണ്ട. ഇമ്മാതിരി ചോദ്യം ചോദിച്ചാൽ പുറത്തിറക്കി വിടും ഞാൻ. എന്നെ കൊണ്ട് അത് ചെയ്യിക്കരുത് "ഇത് ദേശാഭിമാനി വാർത്തയാണ്. മനോരമയിലെ റിപ്പോർട്ട് നോക്കുക."അ സംബദ്ധങ്ങൾ ഉന്നയിക്കരുത് ഞാൻ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കി വിടും". മാതൃഭൂമിയിൽ ആവട്ടെ കുറച്ചു കൂടി വിശദമായി എഴുതിയിരിക്കുന്നു. പത്രസമ്മേളനത്തിൽ ദേശാഭിമാനി ലേഖകന്റെ ചോദ്യത്തോട് വി ഡി സതീശൻ ക്ഷുഭിതനായി പ്രതികരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും വയനാട് ഡി സി സി ഓഫീസിലെ സംഘർഷത്തിന് ഇതാണ് ഇടയാക്കിയതെന്നും മാതൃഭൂമി സൂചിപ്പിക്കുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന സംഭവത്തിന് ശേഷം ഓൺലൈൻ മാധ്യമങ്ങളിലും മറ്റും വന്ന ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നുവോ എന്നതായിരുന്നു ദേശാഭിമാനി ലേഖകൻ വി ജെ വർഗീസ് പ്രതിപക്ഷ നേതാവ് കല്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ച ചോദ്യം. ഒരു ദശകത്തോളം മാധ്യമ പ്രവർത്തന പരിചയം ഉള്ള ആളാണ് വർഗീസ്.
സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര
ഈ ചോദ്യമാണ് എല്ലാ മാധ്യമങ്ങളിലും മേൽ വിചാരിച്ചത് പോലെയുള്ള സമാന രീതിയിൽ വാർത്ത വരുത്തിയ ചോദ്യം. ഗാന്ധിജിയുടെ ചിത്രം തന്റെ അനുയായികളായ കോൺഗ്രസുകാർ തന്നെയാണ് ചുമരിൽ നിന്ന് താഴെ നിലത്തേക്ക് വലിച്ചെറിഞ്ഞത് എന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. പക്ഷെ പ്രതിപക്ഷ നേതാവ് തുറന്നു സമ്മതിക്കാൻ തയ്യാറല്ല. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ മെക്കിട്ടു കയറുന്നത് പോലെയുള്ള പ്രതിപക്ഷ നേതാവിന്റെ അരിശത്തിന് കാരണം അതാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ഗുണ്ടാസംഘത്തെ നിയോഗിച്ചത് കോൺഗ്രസുകാർ ആണെന്ന ആക്ഷേപം ശരിവക്കും വിധത്തിൽ ആയിരുന്നു ജാമ്യം കിട്ടിയപ്പോൾ ക്രിമിനലുകളെ സ്വീകരിച്ച് ആനയിച്ചപ്പോൾ തങ്ങൾ നേതൃത്വത്തിന്റെ അറിവോടെ ആണ് മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താൻ പോയതെന്ന അവരുടെ പ്രതികരണം തെളിയിക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തിന് ക്രിമിനൽ മനസ്സാണ് ഇപ്പോൾ ഉള്ളത്. വയനാട് സംഭവം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കോൺഗ്രസിന് വീണു കിട്ടിയ അവസരമായി. അതുകൊണ്ട് തന്നെ ആ സംഭവത്തെ കത്തിക്കാൻ നോക്കി. ചുമരിൽ ഉണ്ടായ ഗാന്ധിജിയുടെ ചിത്രം താഴെ വലിച്ചെറിഞ്ഞ കോൺഗ്രസ് സംസ്‍കാരം ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിർദേശത്തെ തുടർന്നാണോ ചുമരിൽ ഉള്ള ചിത്രം അനുയായികൾ താഴെ എടുത്തിട്ടത്. എന്നു സംശയിക്കാൻ കഴിയും വിധത്തിൽ ആണ് പ്രതിപക്ഷ നേതാവിന്റെ ക്ഷോഭത്തോടെയുള്ള പ്രതികരണം. ഒരു കാര്യം ജനങ്ങൾക്ക് ആകെ ബോധ്യമായി ഗാന്ധിജിയുടെ ചിത്രം ചുമരിൽ നിന്ന് വലിച്ചെറിഞ്ഞത് എസ് എഫ് ഐ ക്കാർ അല്ല.- എംവി ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications