കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍? തേജസ് പത്രവുമായി എന്തുബന്ധം

  • By Desk
Google Oneindia Malayalam News

കൊച്ചി: അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് കേരള ഘടകത്തിന് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളതായും സംശയിക്കുന്നു. കേസിലെ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് എന്നാണ് എന്‍ഐഎ പറയുന്നത്.

അന്‍സാര്‍ ഉള്‍ ഖലീഫ... കേരളത്തിലെ ഐസിസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍

ഐസിസിന്റെ പേരില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ ആക്രമിക്കുന്നുവെന്ന്... എന്തറിഞ്ഞിട്ടാണ് ഹംസയുടെ പൊട്ടിത്തെറി

പിടിയിലായവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശി പി സഫ്വാന്‍ ആണ്. ഇയാള്‍ തേജസ് പത്രത്തിന്റെ കോഴിക്കോട് മീഞ്ചന്തയിലെ ഹെഡ് ഓഫീസിലെ ഡിസൈനര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാവിന്റെ അടുത്ത ബന്ധുവിനെയാണ് എന്ന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പത്ത് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.

തേജസ് ബന്ധം

തേജസ് ബന്ധം

എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളികളില്‍ ഒരാള്‍ക്ക് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് സംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ഒരാളാണ് സംഘത്തിന്റെ തലവന്‍ എന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ട്.

സഫ്വാന്‍ മുഹമ്മദ്

സഫ്വാന്‍ മുഹമ്മദ്

അറസ്റ്റിലായവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശി പി സഫ്വാന്‍ മുഹമ്മദ് എന്ന ആളാണ്. എന്‍ഐഎ പുറത്ത് വിട്ട വിവരം പ്രകാരം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ ഹൗസില്‍ ഹംസയുടെ മകനാണ് ഇയാള്‍.

തേജസ് പത്രം

തേജസ് പത്രം

തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് മീഞ്ചന്തയിലുള്ള ഹെഡ് ഓഫീസിലെ ഗ്രാഫിക്‌സ് ഡിസൈനര്‍/ ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ആയ സഫ്വാന്‍ മുഹമ്മദ് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍ എന്നും സൂചനകളുണ്ട്.

എസ്ഡിപിഐ പ്രവര്‍ത്തകന്‍

എസ്ഡിപിഐ പ്രവര്‍ത്തകന്‍

സജീവ എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഇയാള്‍. വീട്ടുകാരും എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പറയപ്പെടുന്നത്. പ്രമുഖ എസ്ഡിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നു.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ നേരത്തേ തന്നെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നിരീക്ഷണത്തിലായിരുന്നു. തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചത് പോലും ഇതിന്റെ പേരിലായിരുന്നു എന്നാണ് ആരോപണം.

കൈവെട്ട് കേസ്

കൈവെട്ട് കേസ്

മൂവാറ്റുപുഴയിലെ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രധാന പ്രതികള്‍ എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. തേജസ് ദിനപത്രത്തിലെ ജീവനക്കാര്‍ വരെ കേസില്‍ പ്രതികളായിരുന്നു.

ബിന്‍ ലാദന്‍

ബിന്‍ ലാദന്‍

ഒസാമ ബിന്‍ലാദനെ അമേരിക്ക പാകിസ്താനില്‍ ചെന്ന് വെടിവച്ച് കൊന്നപ്പോള്‍ എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണവും വിവാദമായിരുന്നു. രക്തസാക്ഷിയായിട്ടായിരുന്നു ബിന്‍ ലാദനെ അവര്‍ വിശേഷിപ്പിച്ചത്.

വേറേയും ബന്ധം

വേറേയും ബന്ധം

മുമ്പ് പാലക്കാട് സ്വദേശി ഐസിസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളും തേജസിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നു.

English summary
Arrested ISIS sympathiser has Popular Front- Thejas relation- reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X