കേരളം കടക്കെണിയിലല്ല; കേരളം കട്ടപ്പുറത്താകണമെന്ന ചിലരുടെ സ്വപ്‌നമാണ് കട്ടപ്പുറത്താകുകയെന്ന് കെഎൻ ബാലഗോപാൽ
സംസ്ഥാനം വൻ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ പ്രചരണങ്ങൾക്കിടെയാണ് ധനമന്ത്രിയുടെ വിശദീകരണം

കേരളത്തെ സ്വാശ്രയ സാമ്പത്തികശക്തിയാക്കി മാറ്റുമെന്ന് കേരള ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ . ഇതിനുള്ള ചാലകശക്തിയായി ചരിത്രം ഈ ബജറ്റിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും അടയാളപ്പെടുത്തും. പ്രതിസന്ധികളെ ചെറുത്തുതോൽപ്പിച്ച് നവകേരളത്തിന്റെ സൃഷ്ടിക്കായി മുന്നോട്ടുപോകും. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമപെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്നതാണ് ചോദ്യം. 11,000 കോടിയാണ് ക്ഷേമപെൻഷന് ആവശ്യം. സംസ്ഥാനത്ത് ആകെയുള്ളത് 85 ലക്ഷം കുടുംബമാണ്. അതിൽ 62 ലക്ഷത്തിലധികം പേർക്ക് നൽകുന്ന പെൻഷൻ ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന സെസായി രണ്ടുരൂപ ശേഖരിക്കുമ്പോൾ ലഭിക്കുന്നത് 750 കോടിയാണ്. എന്നാൽ, 20 രൂപവീതം വർഷം 7500 കോടി കേന്ദ്രം എത്രയോ വർഷമായി കേരളത്തിൽനിന്ന് പിരിക്കുന്നു. മദ്യനികുതിയിൽ വർധിപ്പിച്ച തുകയും ഇന്ധന സെസും സോഷ്യൽ സെക്യൂരിറ്റി സീഡ് ഫണ്ടിലേക്കാണ് പോകുക. മദ്യത്തിന് രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ല. 1000 രൂപയ്‌ക്കു താഴെയുള്ള മദ്യത്തിന് 20ഉം 1000നു മുകളിലുള്ളതിന് 40 രൂപയുമാണ് വർധിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ ചെയ്‌തതുപോലെ ഒരു മേഖലയ്‌ക്കുള്ള വിഹിതവും കേരളം കുറച്ചിട്ടില്ല. പഞ്ചായത്തുകൾക്കുള്ള വിഹിതം 26.5ൽനിന്ന് 27 ശതമാനമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ടിൽ കുറവു വന്നിട്ടില്ല. നികുതിപിരിവിൽ വീഴ്‌ചയെന്ന ആരോപണം ശരിയല്ല. കഴിഞ്ഞ രണ്ടുവർഷം 27,000 കോടി രൂപ അധികമായി പിരിച്ചു. ജിഎസ്‌ടിയിൽ 25 ശതമാനവും വാറ്റിൽ 20 ശതമാനവും വർധനയുണ്ടായി. ധനകമ്മി 3.91ൽ നിന്ന് 3.61 ലേക്ക് താണു. അടുത്ത വർഷം 3.51 ആകും. തനതു നികുതിവരുമാനം 47,660 കോടിയിൽനിന്ന് 2021–22ൽ 58,340 കോടിയായി. ഈ വർഷം 70,188 കോടിയാകും. കേരളം കടക്കെണിയിലല്ല. കേരളം കട്ടപ്പുറത്താകണമെന്ന ചിലരുടെ സ്വപ്‌നമാണ് കട്ടപ്പുറത്താകുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ സർവവും നഷ്ടമായവർക്ക് കേരളം 10 കോടി രൂപ നൽകും. ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാതെ കാടു കാണാതെ മരം കാണുന്ന നിലയാണ് പ്രതിപക്ഷം. കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന വ്യത്യസ്‌ത സാമ്പത്തിക ശൈലയിയെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. ഇന്ധന സെസ് ഒരു രൂപ കുറയ്‌ക്കുമെന്ന് ചില പത്രങ്ങൾ എഴുതി. അങ്ങനെയുണ്ടായാൽ തങ്ങളുടെ കഴിവെന്ന് മേനിനടിക്കാൻ സമരത്തിന് ഇറങ്ങുന്നതിലേക്ക് പ്രതിപക്ഷം ഒതുങ്ങി. കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കുള്ള എല്ലാ ആനുകൂല്യവും വെട്ടിക്കുറച്ചു. തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷയ്‌ക്കുമുള്ള വിഹിതത്തിൽ വലിയ കുറവുണ്ടായി. വളം, പെട്രോൾ സബ്‌സിഡി വെട്ടിക്കുറച്ചു. രണ്ടു വർഷത്തിനുള്ളിൽ 2.5 ലക്ഷം കോടി രൂപയുടെ ഇളവാണ് കോർപറേറ്റുകൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിൽപ്പനയ്‌ക്കുവച്ചപ്പോൾ കേരളം ഏറ്റെടുത്തു. ഇത്തരത്തിൽ ഏറ്റെടുത്ത കെപിപിഎല്ലിൽനിന്നുള്ള പേപ്പറിൽ പത്രങ്ങൾ അച്ചടിച്ചിറങ്ങുന്നു.
മുടിവെട്ടി കുളമാക്കി, മോഡലിന് നഷ്ടപരിഹാരം വിധിച്ചത് രണ്ട് കോടി; ഇടപെട്ട് സുപ്രീംകോടതി |
ഗുജറാത്തിൽവർഷം 968 നിയമനങ്ങൾ പിഎസ്‌സിവഴി നടക്കുമ്പോൾ കേരളത്തിൽ 33,396 ആണ്. ഒന്നാം പിണറായി സർക്കാർ 1.61 ലക്ഷം പേരെയാണ് നിയമിച്ചത്. 37,840 തസ്‌തിക സൃഷ്ടിച്ചു. ഈ സർക്കാർ ഇതുവരെ 37,340 നിയമനം നടത്തി. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കെല്ലാം ബജറ്റ് വിഹിതം വർധിപ്പിച്ചു. ഭാവിയെ നോക്കുന്ന ബജറ്റാണ് ഇതെന്നാണ് പ്രമുഖർ പറഞ്ഞത്. ഭാവിയിലെ ഏറ്റവും പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. ലക്ഷക്കണക്കിനു പേർക്ക് തൊഴിൽ ലഭിക്കും. സഹകരണ മേഖലയെ ഉപയോഗപ്പെടുത്തി വികസനം കൊണ്ടുവരും. ക്ലിഫ് ഹൗസിൽ തൊഴുത്തുനിർമിക്കാൻ 42 ലക്ഷം ചെലവഴിച്ചെന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications