ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഗവർണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സർക്കാരും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ മടിച്ചതിന് കാരണം. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍
നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വർഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവർക്ക് പെൻഷൻ വാങ്ങി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് ഒടുവിലായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായത്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവർണ്ണറുടെ നിലപാടിനെ വിമർശിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവർണ്ണർ തയ്യാറായത്. നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സർക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഗവർണ്ണറുടെ നിലപാട്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
ഇതേ തുടർന്ന് സർക്കാർ തലത്തലും എല്‍ ഡി എഫ് തലത്തിലും അടിയന്തര കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. അനുനയശ്രമത്തിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സർക്കാർ മാറ്റുകയായിരുന്നു. പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റി പകരം ശരദാ മുരളീധരനാണ് ചുമതല നല്‍കിയത്. അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രാജ്ഭവനില്‍ എത്തി ഗവർണ്ണറെ നേരിട്ട് കണ്ടിരുന്നു. കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇവർ തമ്മിൽ സൗന്ദര്യപിണക്കം മാത്രമാണ്. അത് തീർക്കാൻ ഇടനിലക്കാരുമുണ്ട്. ഇപ്പോൾ ഈ നടക്കുന്നതാണ് യഥാർഥ കൊടുക്കൽ വാങ്ങൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ, ഗവർണർ അവരുടെ പ്രതിനിധിയായി നിന്ന് സിപിഎമ്മും മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീർപ്പാണിത്. ഇന്ന് ഈ കണ്ടെതെല്ലാം നാടകമാണ്. സർക്കാരും ഗവർണറും തമ്മിലുള്ള നാടകം. സർക്കാരും ഗവർണറും തമ്മിൽ സംഘർഷത്തിലാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications