ബഹുസ്വരതക്ക് മേല്‍ ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തെ തകര്‍ത്ത് ബഹുസ്വരതക്ക് മേല്‍ ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ മതേതര സമൂഹം ശക്തിപ്പെടുത്തണമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമൂഹ്യ ജീവിതം മുഴുവനായും ഫാഷിസത്തിന്റെ കരാള ഹസ്തങ്ങളില്‍ പിടയുമ്പോഴും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്തത്തിന്റെ പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ചണിനിരക്കാന്‍ സമയം അതിക്രമിച്ചു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന തസ്‌വീദ് മുഅല്ലിം ക്യാമ്പില്‍ ടി.വി.അബ്ദുസമദ് ഫൈസി അദ്ധ്യക്ഷനായി. സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് സമദാനി സുവനീര്‍ പ്രകാശനം ചെയ്തു. കൊയപ്പത്തൊടി മുഹമ്മദലി ഏറ്റുവാങ്ങി. സാലിം ഫൈസി കൊളത്തൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ആത്മീയ സദസ്സ് സി എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി ഉദ്‌ബോധനം നടത്തി. ഒളവണ്ണ അബൂബക്കര്‍ ദാരിമി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.എം സി മായിന്‍ഹാജി, മാമുക്കോയ ഹാജി എന്നിവര്‍ സംസാരിച്ചു.

skjm

എസ്.കെ.എസ്.ബി.വി സ്റ്റുഡന്‍സ് എജുക്കേഷന്‍ കോണ്‍ഫ്രന്‍സ് പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫുആദ് വെള്ളിമാട്കുന്ന് അധ്യക്ഷനായി. റഹീം ചുഴലി, ആസിഫ് വാഫി എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന്‍ ഓമശ്ശേരി സ്വാഗതവും ഹര്‍ഹാന്‍മില്ലത്ത് നന്ദിയും പറഞ്ഞു. വിഖായ വളണ്ടിയര്‍ മാര്‍ച്ചു നടന്നു. സമാപനം ഇന്നു അഞ്ചു മണിക്ക് അരയിടത്തുപാലം ശംസുല്‍ ഉലമ നഗരില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jamiyyathul Muallimeen about fascism

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്