'നിർവ്യാജം ക്ഷമ ചോദിക്കുന്നു'; എസ്ഡിപിഐ, ഫ്രറ്റേണിറ്റിക്കെതിരായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് ഷാരിസ്
കോഴിക്കോട്: എം എസ് എഫ് വേദിയില്‍ പങ്കെടുത്ത് സംസാരിക്കവെ എസ് ഡി പി ഐക്കും ഫ്രട്ടേണിറ്റിക്കുമെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് തിരക്കതാകൃത്ത് ഖേദം പ്രകടനം നടത്തിയത്. തന്റെ പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ദു:ഖവും ഖേദവും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഖേദ പ്രകടനവുമായി രംഗത്തെത്തിയത്.

എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണെന്ന് ,ാരിസ് മുഹമ്മദ് കുറിപ്പില്‍ വ്യക്തമാക്കി.

ജനഗണമന എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ എസ് ഡി പി ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ അവരുടെ വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ താന്‍ വരില്ലെന്നാണ് പറഞ്ഞത്. ജന?ഗണമനയുടെ സംവിധായകന്‍ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവര്‍ പറഞ്ഞത്. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാന്‍ മനസിലാക്കിയെന്ന് ഷാരിസ് മുഹമ്മദ് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

ഇങ്ങനെ ഒരു സിനിമയാണോ ഞാന്‍ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരും പറഞ്ഞത് അവര്‍ക്കും വേണ്ടത് എന്നെയാണെന്നാണ്, എന്നായിരുന്നു- ഷാരിസ് പറഞ്ഞു.

ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഖേദ പ്രകടവുമായി രംഗത്തെത്തിയത്. ഷാരിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്., വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'കല, സര്‍ഗം, സംസ്‌കാരം' എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി.

പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും', ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications