ലക്ഷദ്വീപ് ജനതയെ ജിഹാദികളായി മുദ്രകുത്താനും സംഘപരിവാർ ചാനലിന് മടിയില്ല; പൃഥിരാജിന് പിന്തുണയുമായി ബൽറാം
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥിരാജിനെതിരെ ജനം ടിവി പങ്കുവച്ച ലേഖനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനം ടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ് ബാബു എഴുതിയ ലേഖനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ ലേഖനം ആണ് പൃഥ്വിരാജിനെതിരെ ജനം ടിവി എഴുതിയിരുക്കുന്നത്. ഈ വിഷയത്തില്‍ ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം.

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാര്‍ത്താ ചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കുന്നു.
മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേത്. അത് ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ജനം ടിവിയുടെ ലേഖനം പുറത്തുവന്നതിന് പിന്നാലെ പൃഥിരാജിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകരായ ജൂഡ് ആന്റണി ജോസഫും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. വളരെ മാന്യമായി തന്റെ നിലപാടുകള്‍ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജെന്ന് ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വില കൊടുക്കാതെ സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ ഇപ്പൊ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകള്‍ ഉള്ളവര്‍ക്ക് സൊസൈറ്റി വെറും- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications