ഇനി പീഡനവാര്‍ത്തകൊടുക്കില്ലെന്ന് ജന്മഭൂമി; കൊടുക്കുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളുടേത് മാത്രം
കൊച്ചി: പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്ന പ്രഖ്യാപനവുമായി ജന്മഭൂമി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയലിലാണ് സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങള്‍ പീഡനം മതിയാക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ജന്മഭൂമിയുടെ പുതിയ ചീഫ് എഡിറ്ററായി ചുമതലയേറ്റ രാമചന്ദ്രനാണ് നയം വ്യക്തമാക്കി മുഖ പ്രസംഗം എഴുതിയത്.
പീഡനവും ആക്രമണങ്ങളും സമൂഹത്തെ ചുറ്റപറ്റിയുള്ളതൊക്കെയും അനുനിമിഷം വാര്‍ത്തയാകുമ്പോള്‍ ജന്മഭൂമിയുടെ വായനക്കാര്‍ ഇനി ഇതൊന്നും അരിയേണ്ടെന്ന നിലപാടാണ് പത്രം സ്വീകരിച്ചിരിക്കുന്നതും. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളായാല്‍ വാര്‍ത്ത കൊടുക്കുമെന്ന് സൂചിപ്പിച്ചും നിര്‍ഭയമാര്‍ക്ക് വേണ്ടി വാദിക്കുമെന്നും വ്യക്തമാക്കിയാണ് ജന്മഭൂമിയുടെ ആദ്യ പേജിലെ മുഖ് പ്രസംഗം അവസാനിക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം നിഷേധ വാര്‍ത്തകള്‍ വേണ്ടെന്ന് വച്ച ദൈനിക് ഭാസ്‌കരിന്റെ നിലപാടിനെയാണ് ഇതിനോടൊപ്പം കൂട്ടിക്കെട്ടുന്നത്. കഴിഞ്ഞ റിപബ്ലിക് ദിനം മുതലാണ് തിങ്കളാഴ്ചകളില്‍ നിഷേധ വാര്‍ത്തകള്‍ വേണ്ടെന്ന നിലപാട് ദൈനീക് ഭാസ്‌കര്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ജന്മഭൂമിയാകട്ടെ പീഡനവാര്‍ത്തകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്.












Click it and Unblock the Notifications