കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയചന്ദ്രന്റെ മോചനം, മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്ടുകാര്‍

  • By Sruthi K M
Google Oneindia Malayalam News

മൊകേരി:ഒരു ആളെയും നോവിക്കാന്‍ അറിയാത്ത ജയചന്ദ്രന്‍ മാഷ് ഇപ്പോഴും മാലിദ്വീപിലെ ജയിലില്‍ ആണ്. നിങ്ങള്‍ക്ക് അറിയില്ലേ ഈ ജയചന്ദ്രന്‍ മാഷിനെ. സോഷ്യല്‍ മീഡിയകളില്‍ ജയചന്ദ്രന്‍ മാസ്റ്ററുടെ മോചനത്തിനായുള്ള മുറവിളികള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ജയചന്ദ്രനെ മാലി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ക്ലാസ്സിലെ കുട്ടിയെ ഉപദ്രവിച്ചതിനായിരുന്നു അറസ്റ്റ്. മാലിയിലെ സ്‌കൂളുകളിലെ കുട്ടികളെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അവിടെ നിയമം കര്‍ശനമാണ്. എന്നാല്‍ മാഷിനെ അറിയാവുന്നവര്‍ പറയുന്നത് മാഷിന് ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയില്ലെന്നാണ്.വൈകിയാണ് ബന്ധപ്പെട്ടവര്‍ ജയചന്ദ്രന്‍ ജയിലിലാണെന്ന വിവരം അറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ കത്തില്‍ പഠിപ്പിക്കാന്‍ മോശം ആയതിനാല്‍ പിരിച്ചു വിടുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരാതി നല്‍കിയ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി പിന്‍വലിച്ചു എന്നും അറിഞ്ഞു. എന്നിട്ടും ഇപ്പോഴും കുറ്റം എന്താണെന്ന് അറിയില്ല. എട്ടു മാസക്കാലമായി ജയചന്ദ്രന്‍ മാലി ജയിലിലാണ്. വീട്ടുകാരും നാട്ടുകാരും പ്രാര്‍ത്ഥനയോടെ മാസ്റ്ററുടെ മോചനത്തിനായി കാത്തിരിക്കുകയാണ്.

2007ല്‍ ആണ് ജയചന്ദ്രന്‍ മാലിയിലേയ്ക്ക് പോയത്. മാലിയിലെ ഫാഫു ഫിയലി അറ്റോളിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ടിക്കുകയായിരുന്നു. ക്ലാസിലെ ശല്ല്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ ശാസിച്ചു എന്ന കാരണത്തിനു ആണ് മാഷിന് ഇങ്ങനെ ഒരു കേസ് ഉണ്ടായത്. എന്നാലിപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി മാഷിനെ കുടുക്കിയിരിക്കുയാണ്. കേസിന്റെ വിചാരണ തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പുതിയ പല കുറ്റങ്ങളും ഇയാള്‍ക്കെതിരെ ആരോപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കണം എന്നാവശ്യപ്പട്ട് ഫെയ്‌സ് ബുക്കില്‍ ഇതിനോടകം സേവ് ജയചന്ദ്രന്‍ മൊകേരി എന്ന പേരില്‍ പേജും ആരംഭിച്ചിട്ടുണ്ട്. കേസ് വ്യാജമാണെന്ന വിവരം പുറത്താകുമെന്ന സാഹചര്യം വന്നപ്പോള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

kootayma

എഴുത്തുകാരന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജയചന്ദ്രന്‍ മാഷ് എല്ലാവര്‍ക്കും സുപരിചിതനാണ്. കഴിഞ്ഞ വര്‍ഷം പല തരത്തിലും സുഹൃത്തുക്കള്‍ മാലിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഒന്നും അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ മോദി സര്‍ക്കാരില്‍ നാട്ടുകാര്‍ക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. മാലിയിലെ കുടിവെള്ള പ്രശ്‌നത്തിന് കൈത്താങ്ങായി ഇന്ത്യ എത്തുന്നുണ്ട്. കുടിവെള്ളം എത്ര വേണമെങ്കിലും തരാം, പകരമായി ജയചന്ദ്രന്‍ മാഷിനെ ഞങ്ങള്‍ക്കു വിട്ടതരണമെന്നാണ് മൊകേരിക്കാരുടെ അപേക്ഷ.

English summary
arrest child abuse teacher jayachandran mokeri in Maldives jail. people says save jayachandran from Maldives to the honourable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X