വിവാദത്തിന് വേണ്ടിയല്ല ചെയ്തത്; കേരള പൊലീസിന്റെ പിസി കുട്ടന്‍പിള്ള തിരിച്ചുവരവിലേക്കോ?
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് റോസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള പൊലിസ് ആരംഭിച്ച ഓണ്‍ലൈന്‍ പ്രതികരണ പരിപാടി പിസി കുട്ടന്‍ പിള്ള റദ്ദാക്കിയിരിക്കുകയാണ്. പരിപാടി വലിയ വിവാദത്തിലായതോടെയാണ് ഇത് നിര്‍ത്തിവെക്കുന്നതെന്നായിരുന്നു. പരിപാടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടന്‍പിള്ളയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുകയാണ് കേരള പൊലീസ് ടീമിലെ ജിബിന്‍ ഗോപിനാഥ്. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
Recommended Video

കുട്ടന്‍പിള്ള
കുട്ടന്‍പിളളക്ക് ഒന്നും പറ്റിയിട്ടില്ലെന്നും അത് അങ്ങനെ തന്നെ ഇരിപ്പുണ്ടെന്നും ജിബിന്‍ പറയുന്നു. കുട്ടന്‍ പിള്ളയുടെ തുടക്കത്തില്‍ തന്നെ പൊലിസില്‍ കുട്ടന്‍പിള്ളമാരുടെ സമയം കഴിഞ്ഞുവെന്നും ഇനി പുതിയ പൊലീസിംഗ് രീതിയാണെന്ന്് പറയുന്നുണ്ടായിരുന്നു. പേര് മാത്രമാണ് കുട്ടന്‍പിള്ള സ്പീക്കിംഗ് എന്ന് നല്‍കിയിട്ടുള്ളത്. ചെറിയ കാലം മുതല്‍ സിനിമയില്‍ മുതല്‍ കേട്ട് വരുന്നതാണ് കുട്ടന്‍പിള്ളയെന്ന പേര്. അതിന്റെ നൊസ്റ്റാള്‍ജിക് ഫീലിലാണ് കുട്ടന്‍പിള്ളായെന്ന് പരിപാടിക്ക് പേര് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പേരിന്റെ രാഷ്ട്രീയം
എന്നാല്‍ സംഭവം വഴിതിരിഞ്ഞ് പോവുകയായിരുന്നു. പേരില്‍ വരെ വരേണ്യ വര്‍ഗത്തിന്റെ ആധിപത്യമാണ്. ഇപ്പോഴും സമൂഹത്തില്‍ പിള്ള, നായര്‍, മോനോന്‍ തുടങ്ങിയ ജാതിയ വിഭാഗങ്ങളുടെ കടന്നു കയറ്റമാണെന്ന് പറഞ്ഞ് അത് മറ്റൊരു രീതിയിസലേക്ക് പോയെന്നും അതില്‍ ഞങ്ങള്‍ക്ക് പോലും പിടിത്തമില്ലെന്നും ജിബിന്‍ വ്യക്തമാക്കി.

വെപ്രാളപ്പെട്ടു
വീഡിയോ ഇറങ്ങി ആദ്യ രണ്ട് ദിവസങ്ങളില്‍ അതി ഭീകരമായ റീച്ച് കിട്ടി. പലരും മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. എന്നാല്‍ മൂന്നാമത്തെ ദിവസം ചിലര്‍ നമ്മള്‍ വിചാരിക്കാത്ത അര്‍ത്ഥ തലങ്ങളിലേക്ക് കുട്ടന്‍പിള്ളയുടെ സ്റ്റോറിയെ കൊണ്ട് പോവുകയാണ് ചെയ്യുന്നത്. പിന്നീടുള്ള പ്രതികരണങ്ങളില്‍ ചിരിക്കണോ കരയണോയെന്നറിയാതെ അന്താളിച്ച് നില്‍ക്കുകയായിരുന്നുവെന്നും ജിബിന്‍ പറയുന്നു.

ഇടിയന്‍ പൊലീസല്ല
ഇപ്പോള്‍ പഴയ ഇടിയന്‍ പൊലിസ് അല്ലെന്നും അതില്‍ നിന്നൊക്കെ ഒരുപാട് മാറിയെന്ന് കൂടി കാണിക്കാനാണ് പരിപാടി തുടങ്ങിയത്. സമൂഹ്യമാധ്യമം ഒരു പൊതു ഇടമാണ്. അവിടെ പൊലീസും ഉണ്ട്. അവരിലും കലാകാരന്മാരുണ്ട്. ചില കാര്യങ്ങള്‍ ചിലരോട് അഭിനയിച്ച് പറഞ്ഞ് കൊടുക്കേണ്ടി വരും. അതിന് വേണ്ടി നികുതി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ജിബിന്‍ പറയുന്നു.

തിരിച്ചുവരവ്
കുട്ടന്‍പിള്ളയുടെ എപ്പിസോഡ് വരികയാണെങ്കില്‍ ആദ്യത്തേതില്‍ നിന്നുള്ള എല്ലാ തെറ്റ് കുറ്റങ്ങളും മാറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍. കുട്ടന്‍പിള്ള നിലവില്‍ ലീവ് എടുത്തിരിക്കുകയാണെന്നും അത് കഴിഞ്ഞ് തിരിച്ചുവരണമെന്നും ഞങ്ങളുടെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്തി കുട്ടന്‍പിള്ള വന്നേക്കാമെന്നും ഇവര്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകും. ഇതിന് മുന്‍പും വീഡിയോ ചെയ്തിരുന്നു.കൊറോണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് അത് ചെയ്തത്. വളരെ മികച്ച റീച്ച് കിട്ടിയിരുന്നു. ഒരു വീഡിയോ ഇറക്കുന്നതിന് മുന്‍പ് വീഡിയോ എഡിജിപിക്ക് സബ്മിറ്റ് ചെയ്യാറുണ്ട്. അഭിപ്രായം പറയാറുണ്ട്.

അര്‍ജ്ജുന്‍
യൂട്യൂബറായ അര്‍ദുനെ കുറിച്ചും ജിബിന്‍ സംസാരിച്ചു. അര്‍ജുന്റേത് മികച്ച പ്രകടനമാണെന്നും റോസ്റ്റിംഗ് എന്ന് പറയുന്നത് ഇപ്പോള്‍ ട്രെന്റ് ആണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി ആരംഭിച്ചതെന്നും അദ്ദേഹംവ്യക്തമാക്കി. എന്നാല്‍ ഒരിക്കലും റോസ്റ്റിംഗ് ചെയ്യാനല്ല റിയാക്ഷനാണ് കേരള പൊലീസ് പരിപാടി വഴി അവതരിപപിച്ചതെന്ന്ും ഇവര്‍ വ്യക്തമാക്കി.

സിനിമ ഇഷ്ടം
സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനാണ ജിബിന്‍. കേരള പൊലീസില്‍ ജോലി കിട്ടുന്നതിന് മുമ്പ് തന്നെ സിനിമ ആഗ്രഹം ഉണ്ടായിരുന്നു. ജോലി കിട്ടിയിട്ട് നിലവില്‍ 13 വര്‍ഷമായെന്നും അതേസമയം സിനിമയ്ക്ക് പിറകെ 26 വര്‍ഷമായെന്നും പറയുന്നു. എന്നാല്‍ തന്റെ സിനിമയിലേക്ക് എത്തുകയെന്ന നേട്ടത്തിന് വേണ്ടിയല്ല പൊലീസിനെ ഉപയോഗപ്പെടുത്തുന്നതെന്നും അഭിനയിക്കാന്‍ അവസരം കിട്ടിയതിനാല്‍ ചെയ്്തതാണെന്നും ജിബിന്‍ പറയുന്നു.

ഹെലന്‍ ഓഫ് സ്പാര്‍ട്ട
പൊലീസിന് ആരോടും പ്രിതികാരം ഇല്ല. കുട്ടന്‍പിള്ള പാവമാണ് ആരെയും ഉപദ്രവിക്കും എന്ന് വിചാരിച്ചിട്ടില്ല. ഹെലന്‍ ഓഫ് സ്പാര്‍ട്ടയെന്ന് പറയുന്ന പെണ്‍കുട്ടിയെ അതിലേക്ക് വലിച്ചിട്ടുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ആ പെണ്‍കുട്ടിയെ സൈബല്‍ ബുള്ളിംഗിന് വിധേയപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ല. ഇങ്ങനെയൊരു ഭാഗം വീഡിയോയില്‍ ഉണ്ട് എന്ന് അവരെ നേരത്തെ അറിയിച്ചിരുന്നു. അവരുടെ സമ്മതത്തോടെയാണ് ചെയ്തത്. ഇപ്പോഴും ആ പെണ്‍കുട്ടി തനിക്ക് പ്രശ്‌നം നേരിട്ടിട്ടില്ലായെന്ന് തന്നെയാണ് പറയുന്നത്. ജിബിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications